Wednesday, March 11, 2026 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.55 AM

വല്ലഭപുരിയില്‍ ഇനി ഉത്സവ നാളുകള്‍

uploads/news/2026/02/826427/1.jpg

പത്തനംതിട്ട: ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍ പത്തുനാളത്തെ ഉത്സവത്തിന്‌ കൊടിയേറി . 28ന്‌ ആറാട്ടോടെ സമാപിക്കും. രാവിലെ അഷ്‌ടദ്രവ്യ മഹാഗണപതിഹോമം, നിത്യനിദാന സമര്‍പ്പണ ഘോ ഷയാത്ര എന്നിവക്ക്‌ ശേഷം അഖണ്ഡനാമജപം ആരംഭിച്ചു.
മഹാചതുശതം നിവേദ്യം, തൃക്കൊടിയേറ്റ്‌ സദ്യഎന്നിവയും നടന്നു. വൈകിട്ട്‌ കര്‍ക്കടകം രാശിമുഹൂര്‍ത്തത്തില്‍ തന്ത്രി അക്കീരമണ്‍ കാളി ദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍ മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്‌. എല്ലാ ദിവസവും രാവിലെ 5ന്‌ ഹരി നാമകീര്‍ത്തനം, നാരായണിയ പാരായണം വൈകിട്ട്‌ 3.30ന്‌ ക ലാപരിപാടികള്‍, 5ന്‌ കാഴ്‌ചശ്രീബ ലി, വൈകിട്ട്‌ 6.30ന്‌ ചുറ്റുവിളക്ക്‌, ദീപാരാധന, എന്നിവയുണ്ടാകും.ഉത്സവ ദിവസങ്ങളില്‍ എല്ലാം രാത്രി കഥകളി ഉണ്ടായിരിക്കും.
ഇന്ന്‌ രാത്രി 7.30 ന്‌ സ്വാമി അയ്യപ്പ ന്‍ നൃത്തശില്‌പം. 21 ന്‌ രാത്രി 8ന്‌ നൃത്തധ്വനി. 22നരാത്രി 9.30ന്‌ ഭരത നാട്യ കച്ചേരി. 23ന്‌ രാത്രി 8.15ന്‌ഗരുഡ വാഹനം എഴുന്നെള്ളിപ്പ്‌,24നും 25 നും രാത്രി പത്തിന്‌ നൃത്ത നാടകം,26 രാത്രി പത്തിന്‌ ഭരതനാട്യ കച്ചേരി,27 ന്‌ സംഗീത സദസ്സ്‌,പള്ളിവേട്ട.സമാപന ദിവസമായ 28 ന്‌ വൈകിട്ട്‌ 3.30 ന്‌ കൊടിയിറക്ക്‌,നാലിന്‌ ആറാട്ട്‌ എഴുന്നെള്ളിപ്പ്‌, രാത്രി ഒന്‍പതിന്‌ ഭക്‌തി ഗാനമേള,പത്തിന്‌ തുകലശേരി കടവില്‍ ആറാട്ട്‌.പുലര്‍ച്ചെ രണ്ടിന്‌ കഥകളിയുടെ ഉത്സവം സമാപിക്കും.തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ്‌ നേരിട്ടാണ്‌ ഉത്സവം നടത്തുന്നത്‌.

Ads by Google
Advertisement
Friday 20 Feb 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW