-->
കുന്നന്താനം: കന്നുകുട്ടി പരിപാലന പദ്ധതിയുടെ തുക 30,000 രൂപയായി ഉയര്‍ത്തിയെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കുന്നന്താനം ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്‌പെന്‍സറിയുടെയും നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെയും ഉദ്‌ഘാടനം വെറ്ററിനറി ഡിസ്‌പെന്‍സറി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പാലുല്‍പാദനം 14 ശതമാനം വര്‍ധിച്ചു.
ലഭിക്കുന്ന ലാഭത്തിന്റെ 85 ശതമാനം ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീരസംഘം വഴി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആറ് മാസത്തിനുള്ളില്‍ വെറ്ററിനറി ഡിസ്‌പെന്‍സറി നിര്‍മിച്ചത് അഭിമാനകരമാണെന്ന് അധ്യക്ഷന്‍ അഡ്വ മാത്യു ടി തോമസ് എം. എല്‍. എ പറഞ്ഞു. 60 ലക്ഷം രൂപ ചെലവിലാണ് വെറ്ററിനറി ഡിസ്‌പെന്‍സറി നിര്‍മിച്ചത്. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം. ജെ വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി ജോര്‍ജ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനി കെ പിള്ള, അഡീഷണല്‍ ഡയറക്‌ടര്‍ ഡോ. കെ. സിന്ധു, അഡിഷണല്‍ ഡയറക്‌ടര്‍ ഡോ. ജിജിമോന്‍ ജോസഫ്, ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. ദീപു ഫിലിപ്പ് മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ എസ്. സന്തോഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.