-->
പന്തളം: എല്‍.ഡി.എഫ് അടൂര്‍ മണ്ഡലം വികസന മുന്നേറ്റ ജാഥ പന്തളം മുനിസിപ്പാലിറ്റിയിലെ ചേരിക്കലില്‍ നിന്ന് പര്യടനം ആരംഭിച്ചു.അടൂര്‍ എം.എല്‍.എയും ഡെപ്യൂട്ടി സ്‌പീക്കറുമായ ചിറ്റയം ഗോപകുമാര്‍ ക്യാപ്‌റ്റനും എല്‍.ഡി.എഫ് കണ്‍വീനര്‍ ടി .ഡി ബൈജു മാനേജരും ആയുള്ള ജാഥ കോന്നി എം.എല്‍.എ കെ. യു ജനീഷ് കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. വര്‍ഗീസ് പേരയില്‍ അധ്യക്ഷതവഹിച്ചു.
എല്‍.ഡി.എഫ് നേതാക്കളായ ടി .ഡി ബൈജു, ആര്‍ ജ്യോതികുമാര്‍, ലസിതാ നായര്‍, ഡി സജി, ശ്രീഗണേഷ്, സാംസന്‍ ഡാനിയല്‍, കെ ആര്‍ ചന്ദ്രമോഹന്‍, ബിപിന്‍ എബ്രഹാം, അഡ്വ ആര്‍ ജയന്‍, അജി പാണ്ടിമുകടിയില്‍ , രാജന്‍ സുലൈമാന്‍, ബി. നിസാം, ശശികുമാര്‍ താന്നിക്കല്‍ , അഡ്വ ഉദയന്‍, കെ. ബി രാജശേഖരക്കുറുപ്പ് , വിപിന്‍കുമാര്‍, കെ. സി സരസന്‍ , കെ .എന്‍ പ്രസന്നകുമാര്‍, സി .കെ രവിശങ്കര്‍, എസ് .അരുണ്‍, കെ. മോഹന്‍ദാസ്, ദീപാ കുമാരി, കെ .കെ സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥ അറത്തില്‍മുക്ക്, മങ്ങാരം, കടക്കാട്, പൂഴിക്കാട്, തവളംകുളം, മുക്കോടി, കുരമ്പാല , പറന്തല്‍ , മുട്ടം , തുമ്പമണ്‍ മാമ്മൂട്, പറപ്പട്ടി, തോലുഴം, ഐക്കാട്, ചന്ദനപ്പള്ളി, ഇടത്തിട്ട, തിരുത്തു എരുത്വാക്കുന്ന് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കൊടുമണ്ണില്‍ സമാപിച്ചു. സമാപന സമ്മേളനം സി.പി.എം സംസ്‌ഥാന കമ്മിറ്റി അംഗം കെ .പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു.