Wednesday, March 11, 2026 Last Updated 32 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.55 AM

റാന്നി- കോഴഞ്ചേരി റോഡിലെ ഗതാഗത നിരോധനത്തില്‍ പ്രതിഷേധം

കോഴഞ്ചേരി: ജില്ലയിലെ ഏറ്റവും പ്രധാന ആധ്യാത്മിക സംഗമങ്ങളില്‍ ഒന്നായ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തു്‌ വേളയില്‍ ഇവിടേക്കുള്ള മുഖ്യ പാതയില്‍ ഗതാഗതം നിരോധിക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധം.മേലുകര- റാന്നി റോഡില്‍ പുതുമണ്‍ പാലത്തിന്റെ അപ്രോച്ച്‌ റോഡ്‌ ടാറിംഗ്‌ നടക്കുന്നതിനാല്‍ ഇന്ന്‌ വൈകിട്ട്‌ മുതല്‍ ഗതാഗതം നിരോധിക്കുമെന്നാണ്‌ അറിയിപ്പ്‌ ഉണ്ടായിട്ടുള്ളത്‌.
ഗതാഗതം തടയുന്നതിനാല്‍ പേരൂര്‍ചാല്‍-റാന്നി-ചെറുകോല്‍പുഴ റോഡ്‌ വഴി വാഹനം പോകണമെന്നാണ്‌ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിക്കുന്നത്‌.മാരാമണ്‍.ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ക്കായി ഈ ഭാഗങ്ങളിലെ റോഡുകള്‍ കൂടുതല്‍ ഗതാഗത യോഗ്യമാക്കണമെന്നുള്ള ജില്ലാ കളക്‌ടറുടെ നിര്‍ദേശം നിലനില്‍ക്കെയാണ്‌ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള ദിവസങ്ങളിലെ നിരോധനം.
കിഴക്കന്‍ മലയോര മേഖലകളില്‍ നിന്നുല്‍പ്പടെയുള്ളവര്‍ ചെറുകോല്‍-വഴക്കുന്നം വഴിയാണ്‌ പരിഷത്തു്‌ നഗറിലേക്ക്‌ എത്തുന്നത്‌.
ഇതിനായി സര്‍ക്കാര്‍ സഹായത്തോടെ ചെറുകോല്‍ കരയില്‍ നിന്നും വിദ്യാധിരാജ നഗറിലേക്ക്‌ താത്‌ക്കാലിക പാലവും നിര്‍മ്മിച്ചിട്ടുണ്ട്‌.
ഉദ്‌ഘാടന ദിവസം കഴിഞ്ഞാല്‍ വെള്ളി,ശനി ,ഞായര്‍ ദിവസങ്ങളിലാണ്‌ നഗറിലേക്ക്‌ വിശ്വാസികള്‍ കൂടുതലായി എത്തുന്നത്‌.ഇതിനിടയിലാണ്‌ ഇപ്പോള്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തുന്നത്‌.

Ads by Google
Advertisement
Friday 20 Feb 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW