Wednesday, March 11, 2026 Last Updated 24 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.55 AM

ആത്മീയത അടിച്ചേല്‍പ്പിക്കല്‍ ഭാരതീയ പാരമ്പര്യമല്ല

ചെറുകോല്‍പ്പുഴ: ജീവിതത്തില്‍ നിന്നും അന്യമായ ആത്മിയതയല്ല ഭാരത്തിന്റെ ഋഷിവര്യമാര്‍ നമ്മുടെ മുന്‍പില്‍ വെച്ചിട്ടുള്ളതെന്നും ലോകത്തിനു ഉപരിയായ ഒരു സ്വര്‍ണ്മത്തെയും നരകത്തെയും സൃഷ്‌ടിക്കാന്‍ അവര്‍ കൂടുതല്‍ മെനക്കെട്ടിട്ടില്ലെന്നും മാര്‍ണ്മദര്‍ശക മണ്ഡല മുഖ്യ കാര്യദര്‍ശി സ്വാമി സത്വരൂപാനന്ദ സരസ്വതി.
പരിഷത്തില്‍ ആധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ലൗകിക ലോകത്തില്‍ തന്നെ ധര്‍മ്മാചരണങ്ങക്കു ഊന്നല്‍ നല്‍കി സ്വര്‍ഗത്തെ സൃഷ്‌ടി ക്കാന്‍ ആണ്‌ അവര്‍ ശ്രമിച്ചത്‌. അതിന്റെ ഫലമായി ഭാരതത്തിന്റെ ആത്മിയതയുടെ ഭാഗമായി തന്നെ ആയുര്‍വേദവും, കര്‍മ്മസിദ്ധാന്തങ്ങളും, കലകളും സംഗീതവും പരിസ്‌ഥിതിക അവബോധനവും യന്ത്ര സര്‍വസ്വ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പോലും ഉണ്ടായത്‌. പരസ്‌പര പൂര്‍വികമായ ജൈവീകതയില്‍ ഉന്നിയ ആദ്ധ്യാത്മിക ജീവിതം നല്‍കുവാന്‍ നമ്മുടെ ആചാര്യമാര്‍ ശ്രമിച്ചു. അതിനനുസരിച്ചുള്ള ആചരണ പദ്ധതികളാണ്‌ അവര്‍ വിഭാവനം ചെയ്‌തത്‌. അതുകൊണ്ടുതന്നെയാണ്‌ ഒരു മതം എന്ന പരിധിക്കപ്പുറം ഒരു ജീവിതശൈലി എന്ന നിലയില്‍ ഹിന്ദു ധര്‍മ്മം പ്രസക്‌തമാകുന്നത്‌. ഒന്നിനെ നശിപ്പിച്ചു കൊണ്ടല്ല അതിനെ കൂടെ നിര്‍ത്തി ജീവിക്കുവാന്‍ ആണ്‌ ആചാര്യന്മാര്‍ നമ്മളെ പഠിപ്പിച്ചത്‌.
പ്രകൃതിയെ സംരക്ഷിച്ചാല്‍ മാത്രമേ ഭാവി തലമുറയ്‌ക്ക് നേട്ടം ഉണ്ടാവുകയുള്ളൂ. ഈ നേട്ടം സാക്ഷാത്‌കരിക്കാന്‍ വേണ്ടി ഹിന്ദുക്കള്‍ ഒന്നിച്ചു നിന്ന്‌ സഹവര്‍ത്തോടുകൂടി നില്‍ക്കേണ്ടതുണ്ട്‌.ധാര്‌മികതയാണ്‌ ഇതിന്‌ അടിസ്‌ഥാനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.എന്‍ ശ്രീധരന്‍ നായര്‍, എം റ്റി ഭാസ്‌കര പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉത്തമ പൗരനാകാന്‍
ഭാരതത്തെ അറിയണം

തിരുനാവായ മഹാമാഘ മഹോത്സവം ഹൈന്ദവ നവോദ്ധാനത്തിന്റെ ഒരു തുടക്കമായി കണക്കാക്കാമെന്ന്‌, ആര്‍. എസ്‌. എസ്‌ പ്രാന്ത ബൗദ്ധിക്ക്‌ പ്രമുഖ്‌ പി. ഉണ്ണികൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. ഹിന്ദുമത പരിഷത്തിന്റെ അഞ്ചാം ദിവസം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മ്മം ഏറെ വെല്ലുവിളി നേരിട്ട കാലത്തുനിന്നും ശങ്കരാചാര്യരിലൂടെ ഭാരതീയ സംസ്‌കാരം ഒരു കായകല്‍പ്പ ചികിത്സ കഴിഞ്ഞതുപോലെ ഉയര്‍ത്തെഴുന്നേറ്റു. തിരുനാവായില്‍ നടന്ന മാഹാമാഘ മഹോത്സവവം സനാതന ധര്‍മ്മത്തിന്‌ വലിയ ഊര്‍ജ്‌ജമാണ്‌ പ്രദാനം ചെയ്‌തത്‌. രാജ്യത്തിന്റെ വളര്‍ച്ചക്ക്‌ ഉത്തമ പൗരന്‍മ്മാരെ സൃഷ്‌ടിക്കേണ്ടത്‌ അനിവാര്യമാണ്‌. രാജ്യത്ത്‌ ജനിച്ച്‌ ജീവിക്കുന്നു എന്നത്‌ കൊണ്ട്‌ മാത്രം ഒരാള്‍ ഉത്തമ പൗരനാകില്ല. ഭാരതം ഉള്ളില്‍ ജീവിക്കുന്ന ആള്‍ക്ക്‌ മാത്രമേ ഉത്തമ പൗരനാകാന്‍ കഴിയു. ഉത്‌ഘാടന പ്രസംഗത്തില്‍ പി ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ കെ ഗോപിനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക ഏകത്വം അദൈ്വത ദര്‍ശനത്തില്‍, ഭാരതീയ സംസ്‌കാരത്തിന്റെ ആത്മീയ അടിത്തറ എന്ന വിഷയത്തില്‍ ബാലഗോകുലം സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍ പ്രസന്ന കുമാര്‍ പ്രഭാഷണം നടത്തി. സംസ്‌കൃത ഭാഷയും, വിജ്‌ഞാന പാരമ്പര്യവും, ഭാരതീയ സംസ്‌കാരത്തിന്റെ അക്ഷയഖനി എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വ്വകലാശാലയിലെ റിട്ട. പ്ര?ഫ.ഡോ. എന്‍. വി നടേശന്‍ പ്രഭാഷണം നടത്തി. മഹാമണ്ഡലം സെക്രട്ടറി ജീ രാജ്‌ കുമാര്‍ ,എക്‌സിക്യൂട്ടീവ്‌ കമ്മറ്റി അംഗം ശ്രീകുമാര്‍ ഇരുപ്പക്കാട്ട്‌എന്നിവര്‍ പ്രസംഗിച്ചു.
നാരായണീയ
സമിതികളുടെ
കൂട്ടായ്‌മയില്‍
സമ്പൂര്‍ണപാരായണം

ഹിന്ദുമത പരിഷത്തില്‍ കിടങ്ങന്നൂര്‍ വിജയനന്ദ ആശ്രമം മഠാധിപ കൃഷ്‌ണാനന്ദ പൂര്‍ണിമാമയി മാതാജിയുടെ നേതൃത്വത്തില്‍ 87 സമിതികള്‍ പങ്കെടുത്ത സമ്പൂര്‍ണ്ണ നാരായണീയ പാരായണം ശ്രദ്ധേയമായി. വനിതാ വേദി കണ്‍വീനര്‍ രത്നമ്മ വി പിള്ള, കണ്‍വീനര്‍ രാധാ എസ്‌ നായര്‍, രമ മോഹന്‍, പ്രസന്ന വേണുഗോപാല്‍, ദീപ എസ്‌ നായര്‍, രാധാമണിയമ്മ, പത്മിനി ആര്‍ നായര്‍, ഓമന രാധാകൃഷ്‌ണന്‍, രാധാമണി പിള്ള, ഗിരിജ കുമാരി, ശശികല പ്രദീപ്‌, ഉഷ രാജീവ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
ഭട്ടാരോത്സവവും
മാതൃ പൂജയും ഇന്ന്‌

സ്‌ത്രീശക്‌തിയുടെ ആരാധനയുമായി പമ്പാതീരത്ത്‌ മാതൃപൂജ ഇന്ന്‌ നടക്കും. നാടിന്റെ ഐശ്വര്യത്തിനും ലോകനന്മയ്‌ക്കുമായി സ്‌ത്രീത്വത്തെ ആദരിക്കുകയും പൂജിക്കുകയും ചെയ്യുന്ന പൗരാണിക അനുഷ്‌ഠാനമാണ്‌ നിലവൂട്ട്‌ .രാജ്യത്തിന്‌ ഐശ്വര്യവും സമ്പത്തും ഐക്യവും പ്രദാനം ചെയ്യാനായി ഒന്‍പത്‌ ദിവസം നീണ്ടുനിന്നിരുന്ന വലിയൊരു ആരാധനാക്രമമായിരുന്നു നിലാവൂട്ട്‌. 1745-ന്‌ ശേഷം വിസ്‌മൃതിയിലായ ഈ ചടങ്ങ്‌ പിന്നീട്‌ 130 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചട്ടമ്പിസ്വാമി കണ്ടിയൂര്‍ ക്ഷേത്രത്തിന്‌ സമീപം കീര്‍ത്തിപുരത്ത്‌ എത്തിയപ്പോഴാണ്‌ പുനരാരംഭിച്ചതെന്ന്‌ വിശ്വസിക്കുന്നു. മുന്‍കാലങ്ങളില്‍ ഒന്‍പത്‌ ദിവസത്തെ വിപുലമായ പൂജകള്‍ വിധിപ്രകാരമുള്ള ചടങ്ങുകളില്‍ മാറ്റം വരുത്താതെ ഒരു ദിവസത്തെ ലഘുവായ പൂജയായാണ്‌ ഇന്ന്‌ രാവിലെ പത്തിന്‌ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 20 Feb 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW