-->
പത്തനംതിട്ട: ജനങ്ങളുമായി നിരന്തര ബന്ധവും സമ്പര്‍ക്കവും പുലര്‍ത്താന്‍ പാലിയേറ്റീവ് മേഖലയിലും സോഷ്യല്‍ മീഡിയ രംഗത്തും സജീവമാകുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമയം കണ്ടെത്തണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. മോഹന്‍ രാജ്.
കോണ്‍ഗ്രസ് പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സോഷ്യല്‍ മീഡിയ, പാലിയേറ്റിവ് കോ ഓര്‍ഡിനേറ്റര്‍ഴ്‌സ് സംയുക്‌ത കണ്‍വന്‍ഷന്‍ രാജീവ് ഭവനില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോജി പോള്‍ ഡാനിയോല്‍ അദ്ധ്യക്ഷത വഹിച്ചു.
യു. ഡി. എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് അജിത് മണ്ണില്‍, മണ്ഡലം പ്രസിഡന്റ്‌മരായ എന്ന റെനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, പ്രദീപ് കെ ഓമല്ലൂര്‍, മനോഷ് ഇലന്തൂര്‍, ബിജു മലയില്‍, നീതു ബാഹുലേയന്‍ ജെസിയാമ്മ ജോണ്‍, ശരത് അഴൂര്‍, ഇജാസ് ഖാന്‍,സജിതാ ഫിലിപ്പ്, അലന്‍ ജോസ്, ടെറിന്‍ ജോര്‍ജ്‌ജ്, അജയന്‍ വേലായുധന്‍, അലന്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.