Wednesday, March 11, 2026 Last Updated 14 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.54 AM

ജില്ലയില്‍ പാഠപുസ്‌തക വിതരണത്തിന്‌ തുടക്കമായി

uploads/news/2026/02/826417/2.jpg

കോട്ടയം: 2026-27 അധ്യയന വര്‍ഷത്തെ പാഠപുസ്‌തക വിതരണത്തിനു ജില്ലയില്‍ തുടക്കമായി. മുട്ടമ്പലം ഗവണ്‍മെന്റ്‌ യു.പി. സ്‌കൂളില്‍ കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണ സ്‌കൂള്‍ കുട്ടികള്‍ക്കു പാഠപുസ്‌തകം നല്‍കി വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. പാഠപുസ്‌തകം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഫ്‌ളാഗ്‌ ഓഫും അദ്ദേഹം നിര്‍വഹിച്ചു.
വിദ്യാഭ്യാസ വകുപ്പ്‌ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണു ജില്ലയിലെ സര്‍ക്കാര്‍, എയ്‌ഡഡ്‌, അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഒന്നാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെയുള്ള 15 ലക്ഷത്തോളം പാഠപുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നത്‌.
കേരള ബുക്‌സ് ആന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌ സൊസൈറ്റി അച്ചടിച്ച മൂന്നു ലക്ഷത്തിലധികം പുസ്‌തകങ്ങള്‍ പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഗേള്‍സ്‌ ഹൈസ്‌കൂളിലുള്ള കുടുംബശ്രീ ബുക്ക്‌ ഹബ്ബില്‍ എത്തിച്ചിട്ടുണ്ട്‌. ആദ്യഘട്ടമായി ചങ്ങനാശേരി ഉപജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള പുസ്‌തകങ്ങളാണ്‌ വിതരണം ചെയ്‌തത്‌.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ്‌ കെ. ദിവാകര്‍, അസിസ്‌റ്റന്റ്‌ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ്‌ ബി. നായര്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ്‌ അക്കൗണ്ടസ്‌ ഓഫീസര്‍ എസ്‌. ശ്രീജിത്ത്‌, സേ്‌റ്റാര്‍ കീപ്പര്‍ അനുരാജ്‌ പ്രസാദ്‌, ജില്ലാ അസിസ്‌റ്റന്റ്‌ വിദ്യാഭ്യാസ ഓഫീസര്‍ അനില്‍ കെ. തോമസ്‌, കോട്ടയം സൗത്ത്‌ സി.ഡി.എസ്‌. ചെയര്‍പേഴ്‌സണ്‍ പി.ജി. ജ്യോതിമോള്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. രാജേഷ്‌, ബ്ലോക്ക്‌ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജീവ്‌, സ്‌കൂള്‍ പ്രഥമാധ്യാപിക പ്രതിഭ മേരി നൈനാന്‍, പി.ടി.എ. പ്രസിഡന്റ്‌ പ്രനീഷ പ്രസാദ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 20 Feb 2026 11.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW