Wednesday, March 11, 2026 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.53 AM

കെ.എസ്‌്.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡ്‌: പാരലല്‍ പാര്‍ക്കിങ്ങില്‍ പാളിച്ച

കോട്ടയം: യാത്രക്കാരുടെ സൗകര്യാര്‍ഥം പരീക്ഷണാടിസ്‌ഥാനത്തില്‍ കെ.എസ്‌്.ആര്‍.ടി.സി. സ്‌റ്റാന്റിനുള്ളില്‍ ഏര്‍പ്പെടുത്തിയ പാരലല്‍ പാര്‍ക്കിങ്ങില്‍ പാളിച്ച. അപകടങ്ങള്‍ വര്‍ധിക്കാനും യാത്രക്കാര്‍ക്കു ബസ്‌ ലഭിക്കാതെ പോകുന്നതുമാണു പരീക്ഷണത്തിന്റെ നേട്ടമെന്നു യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. മുമ്പുണ്ടായിരുന്ന ക്രമീകരണങ്ങള്‍ ഒഴിവാക്കി സ്‌റ്റേഷനിലെ കെട്ടിടത്തിനു അഭിമുഖമായി ബസുകള്‍ പാര്‍ക്കു ചെയ്‌തു യാത്രക്കാരെ കയറ്റിയശേഷം തിരികെ റിവേഴ്‌സ് എടുത്ത്‌ റോഡിലേക്ക്‌ ഇറങ്ങിപ്പോകുന്ന രീതിയിലാണു ഒരാഴ്‌ച മുമ്പു പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്‌.
ദീര്‍ഘദൂരയാത്രക്കാരുടെ ഭാഗത്തു നിന്നുമായിരുന്നു ആദ്യപരാതികള്‍. ദീര്‍ഘദൂര സ്‌ഥലങ്ങളിലേക്കു പോകുന്നതിനായി സ്‌റ്റാന്റില്‍ എത്തുന്ന ബസുകള്‍ക്കു കോട്ടയത്തു നിന്നും ആരംഭിക്കുന്ന ബസുകള്‍ സ്‌റ്റാന്റ്‌ പിടിച്ചിരിക്കുന്നതിനാല്‍ സ്‌റ്റാന്റ്‌ പിടിക്കാന്‍ സാധിക്കുന്നില്ല. ഇതോടെ ഇത്തരം ബസുകള്‍ പാര്‍ക്കു ചെയ്‌ത ബസുകള്‍ക്കു പിന്നില്‍ നിര്‍ത്തിയശേഷം മടങ്ങുകയാണ്‌. ഇതു മൂലം പല യാത്രക്കാര്‍ക്കും ദീര്‍ഘദൂര ബസുകള്‍ സ്‌റ്റാന്റിലേക്കു കയറിവരുന്നതു കാണാന്‍ കഴിയുന്നില്ല.
സ്‌റ്റാന്റിലെ കസേരകളില്‍ ഇരിക്കുന്ന പല യാത്രക്കാരും ലോ ഫ്‌ളോര്‍, പ്രിമീയം ബസുകള്‍ വന്നു സ്‌റ്റാന്റില്‍ കയറിയിറങ്ങി പോകുന്ന കാര്യമറിയുന്നില്ല. ബസുകള്‍ വന്നു പോകുന്ന കാര്യം മൈക്ക്‌ അനൗണ്‍സ്‌മെന്റിലുടെ അറിയിക്കുമെങ്കിലും യാത്രക്കാര്‍ ശദ്ധിക്കണമെന്നില്ല.ദീര്‍ഘദൂര ബസുകള്‍ പാര്‍ക്കു ചെയ്‌തിരിക്കുന്ന ബസുകള്‍ക്കു പിന്നില്‍ നിര്‍ത്തുന്നതിനാല്‍ പല യാത്രക്കാര്‍ക്കും ബസ്‌ എത്തുമ്പോള്‍ അവിടേക്ക്‌ ചെല്ലും. പിന്നിട്‌ അവിടെ തന്നെ യാത്രക്കാര്‍ നില്‌ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്‌റ്റാന്റ്‌ പിടിച്ചിരിക്കുന്ന ബസുകള്‍ സ്‌റ്റാന്റില്‍ നിന്നും പോകുന്നതിനായി പിന്നോട്ട്‌ എടുക്കുമ്പോള്‍ യാത്രക്കാരെ ഇടിക്കാനും സാധ്യത കൂടുതലാണ്‌.
പാരല്‍ പാര്‍ക്കിങില്‍ സ്‌റ്റാന്‍ഡ്‌ പിടിച്ചിരിക്കുന്ന ബസുകള്‍ പിന്നോട്ട്‌ എടുക്കുമ്പോള്‍ ഡ്രൈവര്‍ക്കു കൃത്യമായി കാണാന്‍ സാധിക്കില്ല. പലപ്പോഴും പിന്നില്‍ യാത്രക്കാര്‍ ബസ്‌ കാത്തു നില്‍പ്പുണ്ടാകും. പരീക്ഷാണടിസ്‌ഥാനത്തില്‍ പാര്‍ക്കിങ്‌ ക്രമീകരണം ഏര്‍പ്പെടുത്തിയതു മുതല്‍ കണ്ടക്‌്ടര്‍മാര്‍ പുറത്തിറങ്ങി വിസില്‍ മുഴക്കി ഡ്രൈവര്‍ക്കു സൈഡ്‌ പറഞ്ഞുകൊടുത്താണു ബസുകള്‍ പിന്നോട്ട്‌ എടുക്കുന്നത്‌. രാത്രികാലങ്ങളിലാണു ബസുകള്‍ പിന്നോട്ടു എടുക്കാന്‍ ഏറെയും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌. പുതിയ ക്രമീകരണം സ്‌റ്റാന്റില്‍ ട്രാഫിക്‌ കുരുക്കും വര്‍ധിപ്പിച്ചു.

Ads by Google
Advertisement
Friday 20 Feb 2026 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW