Wednesday, March 11, 2026 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.53 AM

വോട്ട്‌ ഉറപ്പിക്കാന്‍ ജാഥകള്‍

കോട്ടയം: ജാഥകളിലൂടെ വോട്ട്‌ ഉറപ്പിക്കാന്‍ മുന്നണികള്‍, ജാഥകള്‍ ആരംഭിച്ച്‌ എല്‍.ഡി.എഫ്‌, പുതുയുഗ യാത്രയെ വരവേല്‍ക്കാന്‍ യു.ഡി.എഫ്‌്്, മേഖഥാ ജാഥകളിലൂടെ വോട്ട്‌ ഉറപ്പിക്കാന്‍ എന്‍.ഡി.എ. യാത്രകള്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിനു സജ്‌ജമാക്കുന്നതിനൊപ്പം മുന്നണികളുടെ ആശയങ്ങ െവേഗത്തില്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ വിശ്വസിക്കുന്നു.

വി.ഡി. സതീശന്‍ നയിക്കുന്ന
പുതുയുഗ യാത്ര

കോട്ടയം: പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര 24, 25 തീയതികളിലായി ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും പുതുയുഗ യാത്ര പര്യടനം നടത്തും. യാത്രയെ വരവേല്‍ക്കാന്‍ ഓരോ മണ്ഡലങ്ങള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും കെ.പി.സി.സി. ഭാരവാഹികള്‍ക്കുമാണു മണ്ഡലങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്‌. ഓരോ സ്വീകരണ കേന്ദ്രത്തിലും പതിനയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിക്കാനാണു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
ഇടുക്കി ജില്ലയിലെ സ്വീകരണത്തിനു ശേഷം 24നു രാവിലെ 9.30നു ജാഥ പാലായിലെത്തും. പുഴക്കര മൈതാനത്താണു സ്വീകരണസമ്മേളനം. തുടര്‍ന്ന്‌ 10.30 പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ സ്വീകരണം ഈരാറ്റുപേട്ടയിലും 11.30 കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ സ്വീകരണം പൊന്‍കുന്നത്തും നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന്‌ ചങ്ങനാശേരിയിലും നാലിനു പുതുപ്പള്ളി മണ്ഡലത്തിലെ സ്വീകരണം പാമ്പാടിയിലും നടക്കും.
വൈകിട്ട്‌ അഞ്ചിനു തിരുനക്കരയിലെ സ്വീകരണത്തോടെ ആദ്യദിന പര്യടനം സമാപിക്കും. 25നു രാവിലെ 8.30ന്‌ ദര്‍ശന ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ തൊഴിലാളികള്‍, പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി സമുഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി പ്രതിപക്ഷ നേതാവ്‌ സംവദിക്കും. തുടര്‍ന്ന്‌ 9.30ന്‌ ഏറ്റുമാനൂരിലും 10.30ന്‌ കടുത്തുരുത്തിയിലും ജാഥയ്‌ക്ക് സ്വീകരണം നല്‍കും. 11.30ന്‌ വൈക്കത്തെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനംപൂര്‍ത്തിയാക്കി ജാഥ ആലപ്പുഴയിലേക്കു പ്രവേശിക്കും. സ്വീകരണ സമ്മേളനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.

എല്‍.ഡി.എഫ്‌. നിയോജക
മണ്ഡലം ജാഥകള്‍

കോട്ടയം: മേഖലാ ജാഥകളുടെ ചൂടാറും മുമ്പേ എല്‍.ഡി.എഫ്‌ നിയോജക മണ്ഡലം ജാഥകള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും പ്രചാരണ വാഹന ജാഥകളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി നിയോജക മണ്ഡലങ്ങളില്‍ സിറ്റിംഗ്‌ എം.എല്‍.എമാര്‍ ജാഥാ ക്യാപ്‌റ്റന്‍മാരാകും. കോട്ടയം നിയോജക മണ്ഡലത്തില്‍ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ക്യാപ്‌റ്റനായിട്ടാണു വികസന ജാഥ. പുതുപ്പള്ളിയില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം. രാധാകൃഷ്‌ണന്‍ ക്യാപ്‌റ്റനായി ജാഥ നടത്തും. കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്‌ (എം) നിയോജക മണ്ഡലം പ്രസിഡന്റ്‌ പി.എം.മാത്യുവാണ്‌ ജാഥയുടെ ക്യാപ്‌റ്റന്‍ 27 മുതല്‍ മാര്‍ച്ച്‌ മൂന്നുവരെയാണു ജാഥ. പാലായില്‍ വികസന സദസാണു നടക്കുക, ജോസ്‌ കെ.മാണി നയിക്കും.
മേഖലാ ജാഥകളുമായി
എന്‍.ഡി.എ.

കോട്ടയം: തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും മേഖലാ ജാഥകള്‍ നടത്താനാണ്‌ എന്‍.ഡി.എ.തീരുമാനം.സംസ്‌ഥാന സര്‍ക്കാരിന്റെ വികസന വിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടിയാണു ജാഥ. ശബരിമല സ്വര്‍ണകൊള്ള, അയ്യപ്പസംഗമത്തിലെ അഴിമതി തുടങ്ങിയവയും ജാഥയില്‍ ചര്‍ച്ചയാക്കും. ജാഥയ്‌ക്കു പുറമ ജില്ലാതലത്തില്‍ വികസന കോണ്‍ക്ലേവും സംഘടിപ്പിക്കുന്നുണ്ട്‌. സംസ്‌ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ ജില്ലയില്‍ എത്തും.

Ads by Google
Advertisement
Friday 20 Feb 2026 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW