Wednesday, March 11, 2026 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.53 AM

പതിക്കുന്നിലെ കുടുംബങ്ങളുടേത്‌ ദുരിത ജീവിതം

പാലാ: സഞ്ചാരയോഗ്യമായ വഴിയില്ല, അല്‌പം കുടിവെള്ളത്തിന്‌ ആഴ്‌ചകള്‍ കാത്തിരിക്കണം. വയോധികരും രോഗികളുമായവരെ ആശുപത്രിയിലെത്തിക്കാന്‍ കസേരയിലോ സ്‌ട്രെച്ചറിലോചുമന്നിറക്കണം.വനവാസികളുടെയോ ജനവാസമില്ലാത്ത ഇടങ്ങളിലെയോകഥയല്ലിത്‌.
പാലാ നഗരസഭ 19-ാം വാര്‍ഡിലെ പതിക്കുന്ന്‌, കൈത്താളിക്കുന്ന്‌ ഭാഗത്തെ പത്തോളം കുടുംബങ്ങളുടെദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണിത്‌.പാലാ നഗരത്തില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ജനങ്ങളുടെ ജീവിതം കണ്ടാല്‍പരിഷ്‌കൃത സമൂഹം നാണിച്ചു പോകും. 150 അടിയോളം ഉയരമുള്ള കുന്നിന്‍ മുകളിലാണ്‌ ഈ കുടുംബങ്ങളുടെ താമസം. 70 വയസിന്‌ മുകളില്‍ പ്രായുള്ള പത്തിലധികം പേര്‍. നിത്യരോഗികളായി കഴിയുന്നവരും ഇതിലുണ്ട്‌. നഗരസഭ കെട്ടി നല്‍കിയ നൂറോളം പടി വരുന്ന കോണ്‍ക്രീറ്റ്‌ പടവുകളാണ്‌ താഴ്‌ വാരത്തുനിന്ന്‌ മുകളിലെത്താന്‍ ഇവരുടെ ഏക ആശ്രയം. സ്വന്തമായി കിണര്‍ ഇല്ലാത്ത ഈ കുടുംബങ്ങള്‍ക്ക്‌
നഗരസഭ നല്‍കുന്ന കുടിവെള്ളമാണ്‌ ഏക ആശ്രയം. അത്‌ മുടങ്ങിയാല്‍ ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതുവരെ മുടങ്ങും.പമ്പ്‌ ഓപ്പറേറ്ററുടെ കനിവിനെ അശ്രയിച്ചാണ്‌ കുടിവെള്ളം എത്തുന്നത്‌.കിണര്‍ കുഴിച്ചു നോക്കിയര്‍ക്കും വെള്ളമില്ല.ഇത്‌ വിറ്റിട്ട്‌ മറ്റെവിടെയെങ്കിലും പോകാമെന്ന്‌ കരുതിയാല്‍വാഹനം കയറി വരുന്ന ഒരു വഴിയില്ലാത്തതിനാല്‍ വാങ്ങാന്‍ ആരും വരില്ല. ഒരു റോഡിനായി മാറി മാറി വന്ന ജനപ്രതിനിധികളോട്‌
ഞങ്ങള്‍ യാചിക്കുകയാണ്‌.ഓരോ തെരഞ്ഞെടുപ്പ്‌ വരുമ്പോഴും ഞങ്ങള്‍ക്ക്‌ ആവശ്യപ്പെടുവാനുള്ളത്‌ റോഡും കുടിവെള്ളവുമാണ്‌.ഇപ്പ ശെരിക്കാം എന്ന്‌ പറയുന്നവര്‍ പിന്നെ തിരിഞ്ഞ്‌ നോക്കില്ല.എന്തൊരു നരക ജീവിതമാണിത്‌, പ്രദേശവാസികള്‍ സങ്കടത്തോടെയും ഒപ്പം രോഷത്തോടെയും പറയുന്നു.തങ്ങളുടെ കാര്യം പരിഗണിക്കാന്‍ ഒരു ജനപ്രതിനിധി പോലുമില്ല.

Ads by Google
Advertisement
Friday 20 Feb 2026 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW