-->
പീരുമേട്: പരിമിതമായ സാഹചര്യത്തിലും പീരുമേട് താലൂക്ക് ആശുപത്രിയില്‍ രോഗിയെ മയക്കി നടത്തിയ ശസ്‌ത്രക്രിയ വിജയകരം.
കഴിഞ്ഞ ദേശീയ പണിമുടക്ക് ദിനത്തിലാണ് ആശുപത്രിയിലെ എല്ല് രോഗ വിദഗ്‌ധന്‍ ഡോ. വി. അജയറാം, അനസ്‌തേഷ്യ സ്‌പെഷ്യലിസ്‌റ്റ് ഡോ. ടോം ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ശസ്‌ത്രക്രിയ നടത്തിയത്. കുമളി സി.എച്ച്.സിയിലെ ജീവനക്കാരി സജിന (50) യുടെ കൈക്കുഴയ്‌ക്ക് വീണ് ഒടിവ് സംഭവിച്ചിരുന്നു. രണ്ടു മൂന്ന് സ്‌ഥലങ്ങളില്‍ സംഭവിച്ച ഒടി വ് പ്ലേറ്റ്, സ്‌ക്രൂ, കെ വയര്‍ എന്നിവ ഉപയോഗിച്ച് പൂര്‍വസ്‌ഥിതിയിലാക്കു ന്നതിനായിരുന്നു ശസ്‌ത്രക്രിയ.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രോഗിയെ മയക്കിയുള്ള ശസ്‌ത്രക്രിയ ഇവിടെ നടത്തിയിരുന്നില്ല. ഒരാഴ്‌ചത്തെ നിരീക്ഷണത്തിനു ശേഷം രോഗിയെ ഇന്ന് ഡിസ്‌ചാര്‍ജ് ചെയ്യും. ഡോക്‌ടര്‍മാരോടൊപ്പം നേഴ്‌സിങ് ഓഫീസര്‍മാരായ എം. സുബിത, തമിഴ് സെല്‍വി, നഴ്‌സിങ് അസിസ്‌റ്റന്റ് ജോസ് ലിന്‍, അറ്റന്റര്‍ പി.എസ്. പ്രീതി എന്നിവരും പങ്കാളികളായി. ജീവനക്കാരുടെ കൂട്ടായ്‌മയുടെ ഫലമാണ് പരിമിതമായ സൗകര്യങ്ങളിലും ശസ്‌ത്രക്രിയ വിജയകരമാക്കാന്‍ സാധിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അനീഷ് മോഹന്‍ പറഞ്ഞു.