-->
തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്തില്‍ നെല്ലിമല വാര്‍ഡ് ആറില്‍ കരിമണ്ണൂര്‍ തൊമ്മന്‍കുത്ത് റോഡിന്റെ അരികിലുള്ള ഒരു ഏക്കറോളം വരുന്ന പുരയിടത്തിന് തീപിടിച്ചു.
തൊടുപുഴ അഗ്നിരക്ഷാസേന തീപിടിച്ചത് അണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഡി. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അനൂപ് പി.എന്‍, എബി സി.എസ്,ജെയിംസ് നോബിള്‍, ആഷിക് ബി, രാജീവ് പി. നായര്‍ എന്നിവര്‍ പങ്കെടുത്തു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍ മറ്റ് പുരയിടങ്ങളിലേക്ക് പടരാതിരിക്കുവാന്‍ സഹായമായി. വാര്‍ഡ് മെമ്പറും നാട്ടുകാരും തീയണയ്‌ക്കുന്നതിന് നേതൃത്വം നല്‍കി.