-->
കട്ടപ്പന: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്‌റ്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ് മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഗതാഗത നിയമവും വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പുതിയ നിയമം തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത് അടിയന്തരമായി പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍ സോദരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.സി ബിജു, ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.ആര്‍. സജി, എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.പി സുമോദ്, നേതാക്കളായ മാത്യു ജോര്‍ജ്, സി.ആര്‍ മുരളി, ടോമി ജോര്‍ജ്, കെ.കെ കബീര്‍, ടി.എം സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കട്ടപ്പന പഴയ ബസ് സ്‌റ്റാന്റില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധി തൊഴിലാളികള്‍ അണിനിരന്നു.