-->
ചെറുതോണി: കൊന്നത്തടി വില്ലേജില്‍ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നത് തടഞ്ഞ കോണ്‍ഗ്രസ് നടപടി കര്‍ഷകദ്രോഹവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള കര്‍ഷകസംഘം ജില്ലാ കമ്മിറ്റി.
കൊന്നത്തടി മേഖലയില്‍ പത്ത്‌ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം നേരത്തെയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്‌തമായ ജനകീയ പ്രതിരോധമുയര്‍ത്തും. ആറുപതിറ്റാണ്ടായി പട്ടയത്തിനായി കാത്തിരിക്കുന്ന കുടിയേറ്റജനതയുടെ ജീവിതം കരുപിടിപ്പിക്കാനുള്ള സ്വപ്‌നങ്ങളാണ് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. സ്വന്തം കഴിവുകേടുകള്‍ മറയ്‌ക്കാന്‍ സുപ്രീംകോടതി വിധികളുടെ മറവില്‍ വ്യാജപ്രചാര ണങ്ങള്‍നടത്തിയിരുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരള കര്‍ഷക സംഘം നേതൃത്വത്തില്‍ പട്ടയത്തിനുള്ള അപേക്ഷകള്‍ വെള്ളിയാഴ്‌ച കര്‍ഷകര്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കും. ദേവികുളം താലൂക്കിലെ എട്ടുവില്ലേജുകളില്‍ നിര്‍മാണനിരോധനത്തിന് ഇടയാക്കിയത് കോണ്‍ഗ്രസ് നേതാക്കളാണ്. ഭൂപ്രശ്‌നങ്ങളിലും കള്ളക്കേസുകളിലും കുരുക്കി കോണ്‍ഗ്രസ് നേതാക്കള്‍ കുടിയേറ്റ കര്‍ഷകരെ ശ്വാസം മുട്ടിക്കുകയാണ്. ഭൂപതിവ് നിയമഭേദഗതി ചട്ടം പാസാക്കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന കരിനിയമങ്ങളെ മറികടന്നത്.
മന്ത്രി റോഷി അഗസ്‌റ്റിന്‍, സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, കേരള കര്‍ഷകസംഘം, എല്‍.ഡി.എഫ്. ജില്ലാ നേതാക്കളും നടത്തിയ നിരന്തര ശ്രമഫലമാണ് പട്ടയം നല്‍കാന്‍ ഇപ്പോള്‍ നടപടി യായത്.
പൊന്മുടി കല്ലാര്‍കുട്ടി, ചെങ്കുളം അണക്കെട്ടുകളുടെ പദ്ധതിമേഖലകളിലും വവിധ വകുപ്പുകളുടെ സംയുക്‌ത പരിശോധനയും സര്‍വേയും പൂര്‍ത്തിയായത്. ആദ്യ ഘട്ടമായി വെള്ളത്തൂവല്‍ വില്ലേജില്‍ ഉള്‍പ്പെട്ട മൂന്ന് ചെയിന്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലെയും കുഞ്ചിത്തണ്ണി വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെയും കൈവശക്കാര്‍ 1964 ലെ ഭൂമി പതിവ്‌ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിവിനുള്ള അപേക്ഷ അനുബന്ധരേഖകള്‍ സഹിതം വില്ലേജ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാനും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്.
തുടര്‍ന്നാണ് കൊന്നത്തടി വില്ലേജില്‍ പട്ടയനടപടി തുടങ്ങിയത്. വില്ലേജ് ഓഫീസില്‍ കര്‍ഷകരും സാധാരണക്കാരും പട്ടയത്തിന് അപേക്ഷ നല്‍കാനെ ത്തുമ്പോള്‍ തടയാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും കര്‍ഷകര്‍ ശക്‌തമായി പ്രതിരോധിക്കുമെന്ന് കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്‍.വി. ബേബി, സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.