Monday, March 16, 2026 Last Updated 9 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.52 AM

കാട്ടുപന്നി ആക്രമണത്തില്‍ സ്‌ത്രീത്തൊഴിലാളികള്‍ക്ക്‌ പരുക്ക്‌

നെടുങ്കണ്ടം: കാട്ടുപന്നി ആക്രമണത്തില്‍ തൊഴിലുറപ്പ്‌ തൊഴിലാളികളായ വനിതകള്‍ക്ക്‌ പരുക്ക്‌. വലിയതോവാള ഈഴപ്പറമ്പില്‍ മിനി ഷാജി (56), വഴീപ്പറമ്പില്‍ ബിന്‍സി ബിനു എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇന്നലെ രാവിലെ 11ഓടെയാണ്‌ സംഭവം. ബുധനാഴ്‌ച രാത്രിയോടെ വലിയതോവാള സ്വദേശിയുടെ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ തണല്‍ വല വിരിച്ചു കെട്ടിയിരുന്ന കമ്പിയില്‍ കുടുങ്ങിക്കിടന്ന കാട്ടുപന്നിയാണ്‌ തൊഴിലാളികളെ ആക്രമിച്ചത്‌.
പന്നി കമ്പിയില്‍ കുടുങ്ങിയതായി നാട്ടുകാര്‍ വിവരമറിക്കുന്നതിനെ തുടര്‍ന്ന്‌ വനം വകുപ്പിന്റെ പുളിയന്മല സെക്ഷന്‍ ഓഫിസിലെ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയതിന്‌ പിന്നാലെയായിരുന്നു ആക്രമണം.
ഉദ്യോഗസ്‌ഥര്‍ എത്തിയതോടെ കമ്പി പൊട്ടിച്ച പന്നി തൊട്ടടുത്ത കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക്‌ പാഞ്ഞുകയറുകയാ യിരുന്നു. മിനിയെ ഇടിച്ചിട്ടശേഷം പുറത്ത്‌ കടിച്ചുവലിക്കുകയായിരുന്നുവെന്ന്‌ മറ്റു തൊഴിലാളികള്‍ പറഞ്ഞു.
കൂടെയുണ്ടായിരുന്ന തൊഴിലാളികളാണ്‌ പന്നിയെ തുരത്തി മിനിയെ രക്ഷിച്ചത്‌. മിനിയുടെ പുറത്തും കൈകാലുകള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്‌.
ഉദ്യോഗസ്‌ഥര്‍ എത്തിയ വാഹനത്തില്‍ തന്നെ മിനിയെ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നി ഇടിച്ച ബിന്‍സിയുടെ കാലിനാണ്‌ പരുക്ക്‌. ഇവര്‍ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയി ട്ടുണ്ട്‌.

Ads by Google
Advertisement
Friday 20 Feb 2026 11.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW