Thursday, March 12, 2026 Last Updated 22 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.51 AM

ക്ഷേത്രത്തിലെ സ്വര്‍ണ തിരുമുഖം കവര്‍ന്നു; അന്വേഷണം ആരംഭിച്ച്‌ പോലീസ്‌

uploads/news/2026/02/826400/1.jpg

മൂവാറ്റുപുഴ: കുന്നയ്‌ക്കാല്‍ നെടുങ്ങാല്‍ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ തിരുമുഖം കവര്‍ന്നു. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ മോഷണ വിവരം പുറത്തറിഞ്ഞത്‌.
വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുമുഖത്തിന്റെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ ഭാഗം കാണാതായത്‌. ക്ഷേത്രം ഭാരവാഹികള്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ മൂവാറ്റപുഴ പോലീസ്‌ കേസെടുത്തു. ശാസ്‌ത്രിയാന്വേഷണ സംഘം ഉള്‍പ്പെടെ പോലിസ്‌ സംഘം എത്തി പരിശോധന നടത്തി. മോഷ്‌ടക്കളെ കുറിച്ച്‌ പൊലിസിനു വ്യക്‌തത ലഭിച്ചിട്ടില്ല. ക്ഷേത്ര ഓഫീസിലാണ്‌ തിരുമുഖം സൂക്ഷിച്ചിരുന്നത്‌.
മുഖക്കാപ്പിന്റെ ചെവികള്‍ പിച്ചളയും കിരീടം വെള്ളിയുമാണ്‌. കണ്ണിന്റെ താഴെ മുതലാണ്‌ ഒടിച്ചിരിക്കുന്നത്‌. ഈ ഭാഗം പൂര്‍ണമായും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. മൂന്ന്‌ ലക്ഷത്തിലേറെ വില വരും മൂവാറ്റുപുഴ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.
എല്ലാ ഒന്നാം തീയതിയും വിശേഷാല്‍ ദിവസങ്ങളിലും ഉത്സവ നാളുകളിലുമാണ്‌ മുഖാഭരണം ചാര്‍ത്തുന്നതെന്ന്‌ ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
പുറത്ത്‌ നിന്ന്‌ ആരെങ്കിലും എത്തി മോഷണം നടത്തി എന്ന്‌ പറയാനാവില്ലെന്നാണ്‌ പോലീസിന്റെ നിഗമം.
തിരുമുഖം മോഷണം പോയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്ഷേത്രം ഉരാഴ്‌മ മേടങ്ങനാല്‍ മനയും പൊലിസിനെ സമീപിച്ചിട്ടുണ്ട്‌.
ക്ഷേത്രത്തിലെ മറ്റ്‌ ആഭരണങ്ങളും കണക്കുകളും ആസ്‌തി രജിസ്‌റ്ററും പരിശോധിക്കണമെന്നും ഊരാഴ്‌മ ആവശ്യപ്പെട്ടു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള തിരുമുഖമാണ്‌ നഷ്‌ടപ്പെട്ടിരിക്കുന്നതെന്ന്‌ ഊരാഴ്‌മ കുടുംബാംഗങ്ങള്‍ പറഞ്ഞു. സമീപ കാലത്ത്‌ മൂവാറ്റുപുഴയിലെ ക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ഏറ്റവും വലുതായി ഇത്‌ കണക്കാക്കപെടുന്നു.

Ads by Google
Advertisement
Friday 20 Feb 2026 11.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW