-->
കൊച്ചി: രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്‌ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള കേരളത്തിലേക്ക് നിരവധി വ്യവസായങ്ങള്‍ കടന്ന് വരുന്ന കാഴ്‌ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ പ്രഫ. കെ.വി.തോമസ് വിദ്യാധനം ട്രസ്‌റ്റ്, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മഹത് വ്യക്‌തികളുമായുളള അഭിമുഖത്തിന്റെ പതിനാലാമത് പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു ഗവര്‍ണര്‍.
കേരള സര്‍ക്കാരുമായും മുഖ്യമന്ത്രിയുമായും ഭരണകാര്യങ്ങളില്‍ എന്തെങ്കിലും അഭിപ്രായ ഭിന്നത താനുമായില്ല. ചില കാര്യങ്ങളില്‍ വ്യക്‌തതക്കുറവ് ഉണ്ടെന്നത് നേരാണ്.
ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍ക്ക് ജനം തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരെ നിലകൊള്ളാന്‍ കഴിയില്ല. 50 കോളജുകളില്‍ നിന്നായി 500ഓളം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത് മികച്ച ചോദ്യകര്‍ത്താക്കളായ കുസാറ്റ് എഞ്ചിനീയറിങ് കോളജിലെ നന്ദകുമാര്‍, എറണാകുളം ലോകോളജിലെ തരുണ്‍, എറണാകുളം സെന്റ് ജോസഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജിലെ ആന്‍ മരിയ ജോണ്‍ എന്നിവക്ക് ഗവര്‍ണര്‍ സമ്മാനങ്ങള്‍ നല്‍കി. മാനേജിംഗ് ട്രസ്‌റ്റി, പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
പത്രപ്രവര്‍ത്തകരായ ബാബു ജോസഫ്, രാജു പോള്‍, അനില്‍ കുരുവിള എന്നിവരടങ്ങുന്ന ജഡ്‌ജിങ് പാനലാണ് വിജയികളെ തീരുമാനിച്ചത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു.
വിദ്യാധനം ട്രസ്‌റ്റ് മാനേജിംഗ് ട്രസ്‌റ്റി പ്രഫ. കെ. വി. തോമസ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ പരിസ്‌ഥിതി അവബോധമുണര്‍ത്തുന്ന വിദ്യാലയങ്ങളില്‍ ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ ഭാഗമായി 5,000 ഫലവൃക്ഷം, 25,000 വേപ്പിന്‍ തൈ എന്നിവയുടെ വിതരണവും ഗവര്‍ണര്‍ നിര്‍വഹിച്ചു.