Saturday, March 14, 2026 Last Updated 30 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.51 AM

പുതുയുഗയാത്രയെ വരവേല്‍ക്കാന്‍ വിളംബര ജാഥ നടത്തി

കൊച്ചി: പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെ വരവേല്‍ക്കുന്നതിനായി എറണാകുളം ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിളംബര ജാഥ നടത്തി.
ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ച വിളംബര ജാഥ യുഡിഎഫ്‌ ജില്ലാ ചെയര്‍മാന്‍ ഡൊമിനിക്‌ പ്രെസെന്റേഷന്‍ ഉദ്‌ഘാടനം ചെയ്‌തു.
പുതുയുഗ യാത്ര തിരുവനന്തപുരത്തു സമാപിക്കുന്നതോടെ കേരളത്തിലെ ദുര്‍ഭരണത്തിന്‌ എതിരായ താക്കീതായി മാറുമെന്ന്‌ ഡൊമിനിക്‌ പ്രെസന്റേഷന്‍ പറഞ്ഞു.
പുതുയുഗ യാത്രയിലെ ജനപങ്കാളിത്തം പിണറായി സര്‍ക്കാരിനെതിരായ ജനവികാരത്തിനു തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ്‌ മുഹമ്മ്‌ദ് ഷിയാസ്‌ അധ്യക്ഷത വഹിച്ചു.
ടി ജെ വിനോദ്‌ എംഎല്‍എ എന്‍ വേണുഗോപാല്‍ ടോണി ചമ്മിണി മേയര്‍ വി കെ മിനിമോള്‍ ഡെപ്യൂട്ടി മേയര്‍ ദീപക്‌ ജോയ്‌ ഡിസിസി ഭാരവാഹികളായ ജോസഫ്‌ ആന്റണി പി കെ അബ്‌ദുല്‍ ലത്തീഫ്‌ എന്‍ ആര്‍ ശ്രീകുമാര്‍ സിന്റാ ജേക്കബ്‌ ലാലി ജോഫിന്‍ ജോഷി പള്ളന്‍ സുജിത്ത്‌ പോള്‍ കെ വി പി കൃഷ്‌ണകുമാര്‍ കെ കെ ഇബ്രാഹിംകുട്ടി സുനില സിബി സിജോ ജോസഫ്‌ കെ എം കൃഷ്‌ണ ലാല്‍ വിവേക്‌ ഹരിദാസ്‌ എംപി മഹേഷ്‌ കുമാര്‍ വി കെ ശശികുമാര്‍ ബിജു ചൂളക്കന്‍ കെഎം മനാഫ്‌ മനു ജേക്കബ്‌ ടി കെ രമേശന്‍ തുടങ്ങിയവര്‍ വിളംബര ജാഥയ്‌ക്ക് നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 20 Feb 2026 11.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW