-->
കിഴക്കമ്പലം: ഐരാപുരം മഴുവന്നൂര്‍ വാരിക്കാട്ടില്‍ വീട്ടില്‍ ഷിജു (പങ്കന്‍, 44) വിനെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ജില്ലാ കളക്‌ടര്‍ പ്രിയങ്ക ജി.യാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചാലക്കുടി എന്നീ കേരള പോലീസ് സേ്‌റ്റഷന്‍ പരിധികളില്‍ കൊലപാതകം, ദേഹോപദ്രവം, മോഷണം, അതിക്രമിച്ച് കടക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 2024 നവംബറില്‍ ഐരാപുരം കുറ്റിപ്പിള്ളിക്കരയില്‍ വരാപ്പിള്ളി വീട്ടില്‍ പ്രസാദ് കുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ രണ്ടാം പ്രതിയാണ്. കഴിഞ്ഞ നവംബറില്‍ ഇടയാര്‍-കൂത്താട്ടുകുളം റോഡില്‍ ഇടയാര്‍ പഴയ ഷാപ്പുംപടി ജങ്‌ഷന് സമീപം വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയുടെ കഴുത്തില്‍ കിടന്ന ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാല ബലപ്രയോഗത്തിലൂടെ തട്ടിപ്പറിച്ച കേസില്‍ കൂത്താട്ടുകുളം പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി തടങ്കലിലാക്കാനുള്ള നടപടി സ്വീകരിച്ചത്.കുന്നത്തുനാട് പോലീസ് ഇന്‍സ്‌പെക്‌ടര്‍ എ.എല്‍. അഭിലാഷ്, സബ് ഇന്‍സ്‌പെക്‌ടര്‍ എം. അഭിജിത്ത്, അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍ എന്‍.പി. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ജി. ജിനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ.എസ്. ബിബിന്‍രാജ്, ജോസ്സി ജോയ്, ധന്യ മുരളി എന്നിവരാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.