Thursday, March 12, 2026 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.50 AM

സന്താനലബ്‌ധിക്ക്‌ നേര്‍ച്ചയായി പാവകള്‍ക്ക്‌ ഉടയാടകള്‍

uploads/news/2026/02/826395/3.jpg

മാവേലിക്കര : ചെട്ടികുളങ്ങര തമ്പുരാട്ടിയുടെ പ്രഥമസ്‌ഥാന കരയായ ഈരേഴ തെക്ക്‌ കരക്കാര്‍ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്‌ചയായ കുതിരയുടെ ഇടക്കൂടാരത്തിനു താഴെയായി പ്രത്യേക താളത്തില്‍ കളിക്കുന്ന അതിമനോഹരമായ പാവകള്‍ കാണാം. ഈ പാവകള്‍ കുതിരയില്‍ വന്നതിന്‌ പിന്നില്‍ ചരിത്രമുണ്ട്‌. ഈരേഴ തെക്ക്‌ ഇലഞ്ഞിലേത്ത്‌ കുടുംബത്തിലെ ദമ്പതിമാര്‍ക്ക്‌ സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്നകാലം.
പല നേര്‍ച്ചകള്‍ പലയിടത്തും നേര്‍ന്നെങ്കിലും പല വൈദ്യന്മാരെകൊണ്ട്‌ ചികിത്സിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഈരേഴ തെക്ക്‌ കുതിരയ്‌ക്ക് ഇടപ്പള്ളിക്കോട്ടയിലെ തന്ത്രിമുഖ്യന്റെ നിര്‍ദ്ദേശപ്രകാരം ഒരു പാവയെ നല്‍കാമെന്ന്‌ കുടുംബനാഥന്‍ നേര്‍ച്ചപറയുകയുണ്ടായി. അത്ഭുതമെന്ന്‌ പറയട്ടെ പിറ്റേവര്‍ഷം ആ ദമ്പതികള്‍ക്ക്‌ ഇരട്ടക്കുട്ടികള്‍ ഉണ്ടാകുകയും ചെയ്‌തു.
കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ക്ക്‌ രണ്ടുകുട്ടികളെ നല്‍കി അനുഗ്രഹിച്ച ഭഗവതിക്ക്‌ പ്രത്യുപകാരമായി ദാരുവില്‍ തീര്‍ത്ത രണ്ടുപാവകളെ ഗൃഹനാഥന്‍ നിര്‍മ്മിച്ചു നല്‍കിയതാണ്‌ ഈ കുതിരയില്‍ കാണുന്ന പാവകള്‍.
പാവകള്‍ക്ക്‌ ഉടയാട നല്‍കിയാല്‍ സന്താനഭാഗ്യമി ല്ലാത്ത ദമ്പതിമാര്‍ക്ക്‌ സന്താനഭാഗ്യമുണ്ടാകും എന്ന വിശ്വാസം ഭക്‌തര്‍ക്ക്‌ അനുഗ്രഹമായി നിലകൊള്ളുന്നു. പാവകള്‍ക്കുള്ള ഉടയാടയ്‌ക്ക് രണ്ടര മീറ്റര്‍ തുണിയാണ്‌ ഉപയോഗിക്കുന്നത്‌ .

Ads by Google
Advertisement
Friday 20 Feb 2026 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW