Wednesday, March 11, 2026 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.50 AM

വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ 2 പേര്‍ക്ക്‌ ഗുരുതര പരുക്ക്‌

uploads/news/2026/02/826394/2.jpg

എടത്വാ: എടത്വയിലും സമീപപ്രദേശത്തുമുണ്ടായ രണ്ട്‌ വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ രണ്ട്‌ പേര്‍ക്ക്‌ പരുക്ക്‌. കാര്‍ നിയന്ത്രണം വിട്ട്‌ പാടത്തെ വെള്ളക്കെട്ടിലേയ്‌ക്ക് മറിഞ്ഞും ഡ്യൂക്ക്‌ ബൈക്കും കാറും കൂട്ടിയിടിച്ചുമാണ്‌ അപകമുണ്ടായത്‌.
ബൈക്ക്‌ യാത്രക്കാരായ രണ്ട്‌ യുവാക്കള്‍ക്ക്‌ പരുക്കേറ്റിരുന്നു. എടത്വാ-തകഴി സംസ്‌ഥാന പാതയില്‍ കൈതമുക്ക്‌ ജങ്‌ഷന്‌ സമീപം ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ കാര്‍ നിയന്ത്രണംവിട്ട്‌ റോഡിന്‌ സമീപത്തെ വെള്ളക്കെട്ടിലേയ്‌ക്ക് മറിഞ്ഞായിരുന്നു ആദ്യഅപകടം. കണ്‍സ്‌ട്രക്ഷന്‍ മേഖലയില്‍ പണിയെടുക്കുന്ന മിത്രക്കരി സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറാണ്‌ വെള്ളക്കെട്ടിലേക്ക്‌ മറിഞ്ഞത്‌.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകട കാരണം. കാറിലുണ്ടായിരുന്നവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട്‌ അഞ്ചോടു കൂടി എടത്വാ ടൗണില്‍ വെച്ചാണ്‌ മറ്റൊരപകടം നടന്നത്‌. ഡ്യൂക്ക്‌ ബൈക്കും കാറും കൂട്ടിയിടിച്ചുമാണ്‌ അപകടമുണ്ടായത്‌. കൊച്ചമ്മനം സ്വദേശിയായ സുഹൃത്തിന്റെ ബൈക്കുമായി പുതുക്കരി സ്വദേശികളായ മറ്റ്‌ രണ്ട്‌ സുഹൃത്തുക്കള്‍ യാത്ര ചെയ്യുന്നതിനിടെ എടത്വാ ടൗണില്‍ വെച്ചാണ്‌ കാറുമായി കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ ബൈക്ക്‌ യാത്രക്കാര്‍ തെറിച്ചുവീണ്‌ പരുക്കേറ്റിട്ടുണ്ട്‌. ഓടിക്കൂടിയ ഓട്ടോത്തൊഴിലാളികളും കച്ചവടക്കാരും ചേര്‍ന്ന്‌ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു.
കൈതമുക്ക്‌ അപകടത്തിന്‌ ശേഷം കാര്‍ ജെ.സി.ബി. ഉപയോഗിച്ച്‌ കരയ്‌ക്കെത്തിച്ചു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്‌. രണ്ടുവര്‍ഷം മുന്‍പ്‌ ഇതേ സ്‌ഥലത്തുവെച്ച്‌ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട്‌ വെള്ളക്കെട്ടില്‍ വീണ്‌ തലവടി സ്വദേശികളായ സഹോദരങ്ങള്‍ മരണമടഞ്ഞിരുന്നു.

Ads by Google
Advertisement
Friday 20 Feb 2026 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW