-->
ചേര്‍ത്തല: നഗരത്തിലെ ദേവീക്ഷേത്രത്തിനു മുന്നില്‍ സ്‌ഥാപിച്ചിരുന്ന ഉയരവിളക്ക് കെ.എസ്.ആര്‍.ടി.സി സ്വിഫ്‌റ്റ് ബസ് ഇടിച്ചു നിലംപൊത്തി. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് നഗരത്തില്‍ ഏറെ നേരം ഗതാഗതം തടസപെട്ടു.
പോലീസും അഗ്നിശമന സേനയും എത്തിയാണ് 35 അടിയോളം ഉയരമുള്ള വിളക്ക് നീക്കി ഗതാഗതം സാധാരണ നിലയിലാക്കിയത്. സംഭവത്തില്‍ നഗരസഭ പോലീസിലും കെ.എസ്.ആര്‍.ടി.സിക്കും പരാതി നല്‍കാന്‍ നീക്കം തുടങ്ങി.