Wednesday, March 11, 2026 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.50 AM

യുവാക്കള്‍ക്കും സംരംഭകര്‍ക്കും ആലപ്പുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ്‌ ബാങ്കിന്റെ വായ്‌പാ പദ്ധതി

ആലപ്പുഴ: തൊഴിലില്ലാത്ത യുവാക്കള്‍ക്കും സാധാരണക്കാരായ കച്ചവടക്കാര്‍ക്കും വായ്‌പാ പദ്ധതികളുമായി ആലപ്പുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌. സംസ്‌ഥാന സര്‍ക്കാരുമായി സഹകരിച്ച്‌ ഷീ-ഓട്ടോ ഉള്‍പ്പടെ 100 ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകള്‍ക്ക്‌ വായ്‌പ നല്‍കാന്‍ ബാങ്ക്‌ ബോര്‍ഡ്‌ തീരുമാനിച്ചതായി പ്രസിഡന്റ്‌ ആര്‍. ജയസിംഹന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ സംരംഭകര്‍ക്കും പഴയ ഓട്ടോറിക്ഷകള്‍ മാറ്റി വാങ്ങുന്നവര്‍ക്കുമായി 100 ഇലക്‌ട്രിക്‌ ഓട്ടോകള്‍ക്ക്‌ വായ്‌പ നല്‍കും. ഇതര വാഹനങ്ങള്‍ വാങ്ങുന്നതിന്‌ 20 ലക്ഷം രൂപ വരെ വായ്‌പ അനുവദിക്കും.
വ്യാപാരികള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്കുമായി സ്വര്‍ണ ഉരുപ്പടികളുടെ മേല്‍ 20 ലക്ഷം രൂപ വരെ ഓവര്‍ഡ്രാഫ്‌റ്റ് സൗകര്യം ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്‌ഥകളിലും ഈ സേവനം ലഭ്യമാക്കും.
നിലവില്‍ സ്വര്‍ണപ്പണയത്തിന്‌ മാര്‍ക്കറ്റ്‌ വിലയുടെ 85% വരെ വായ്‌പ നല്‍കുന്ന അതിവേഗ കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍, എയ്‌ഡഡ്‌ ജീവനക്കാര്‍ക്ക്‌ രണ്ട്‌ ശമ്പള ജാമ്യത്തിന്മേല്‍ 5 ലക്ഷം രൂപവരെ അടിയന്തര വായ്‌പ നല്‍കും. അണ്‍ എയ്‌ഡഡ്‌ സ്‌കൂള്‍ ജീവനക്കാര്‍ക്കും മാനേജ്‌മെന്റ്‌ ശിപാര്‍ശ പ്രകാരം വായ്‌പ ലഭ്യമാണ്‌. ഏറ്റവും കുറഞ്ഞ നിരക്കായ 1000 രൂപയ്‌ക്ക് ലോക്കര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള ഏക ബാങ്ക്‌ തങ്ങളാണെന്നും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ എംകെ. സജിത്ത്‌, ബോര്‍ഡ്‌ അംഗങ്ങളായ എം.വി ഹല്‍ത്താഫ്‌, സിന്ധു അജി, പി.കെ സദാശിവന്‍ പിള്ള എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 20 Feb 2026 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW