Thursday, March 12, 2026 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.50 AM

തീപിടിത്തത്തില്‍ വീട്‌ കത്തിനശിച്ചു; വഴിയാധാരമായി സുധര്‍മ്മ

അമ്പലപ്പുഴ: തീപിടിത്തത്തില്‍ വീട്‌ പൂര്‍ണമായി കത്തിനശിച്ചു. തകഴി കുന്നുമ്മ മുക്കട ഹരിജന്‍ കോളനിയില്‍ സുധര്‍മയും കുടുംബവും താമസിച്ചിരുന്ന ഷെഡാണ്‌
അഗ്നിക്കിരയായത്‌. കഴിഞ്ഞ ദിവസം രാത്രിയില്‍ മകളുമൊത്ത്‌ സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ സമയത്താണ്‌ വീടിന്‌ തീപിടിച്ചത്‌. വിവരമറിഞ്ഞ്‌ ഓടിയെത്തിയ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വീട്‌ പൂര്‍ണമായും കത്തിയമര്‍ന്നു. ഷെഡിനോടു ചേര്‍ന്ന്‌ വീട്‌ നിര്‍മിക്കുകയാണ്‌. വീട്‌ നിര്‍മാണം നടക്കുന്നതിനാല്‍ മൂന്ന്‌ മാസം മുന്‍പാണ്‌ താല്‍ക്കാലിക ഷെഡ്‌ നിര്‍മിച്ച്‌ ഇതിലേക്ക്‌ താമസം മാറ്റിയത്‌. ഫ്രിഡ്‌ജ്, ടെലിവിഷന്‍, ഗ്യാസ്‌ സിലിണ്ടര്‍, ഫര്‍ണീച്ചര്‍, അടുക്കള ഉപകരണങ്ങള്‍, പ്ലസ്‌ടുവിന്‌ പഠിക്കുന്ന മകളുടെ പാഠപുസ്‌തകങ്ങള്‍, മറ്റ്‌ രേഖകള്‍ എന്നിവ കത്തിനശിച്ചു.
സമീപത്തെ വല്യച്‌ഛന്‍കാവ്‌ ക്ഷേത്രത്തിന്റെ ഖജാന്‍ജിയുമായ സുധര്‍മ്മയുടെ പക്കല്‍ ക്ഷേത്രത്തിന്റെ വക പിരിവിലൂടെ ലഭ്യമായ പണവും ബംഗളരുവില്‍ പഠിക്കുന്ന മകന്റെ വിദ്യാഭ്യാസ വായ്‌പയായി ലഭിച്ച പണവും കത്തിപ്പോയതായി സുധര്‍മ്മ പറയുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന്‌ അമ്പലപ്പുഴ പോലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരുമെത്തി ശാസ്‌ത്രീയ പരിശോധന നടത്തി. വൈദ്യുത മീറ്ററും പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്നാണ്‌ കെ.എസ്‌.ഇ.ബി. അറിയിച്ചതെന്ന്‌ സുധര്‍മ പറയുന്നു.

Ads by Google
Advertisement
Friday 20 Feb 2026 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW