Sunday, March 15, 2026 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.50 AM

അധികാര കേന്ദ്രങ്ങള്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നത്‌ അനാരോഗ്യ പ്രവണത: മന്ത്രി

ചേര്‍ത്തല: അധികാര കേന്ദ്രങ്ങള്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നത്‌ അനാരോഗ്യക രമായ പ്രവണതയാണെന്ന്‌ കൃഷിമന്ത്രി പി. പ്രസാദ്‌. പോലീസ്‌ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി വര്‍ത്തമാനകാലത്തെ പോലീസും മാധ്യമ സമീപനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പോലീസ്‌ ഉദ്യോഗസ്‌ഥര്‍ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകണമെന്നും ഒരിടത്തും ശത്രുതാപരമായ സമീപനമല്ല സ്വീകരിക്കേണ്ടതെന്നും ജനങ്ങളോട്‌ എത്രമാത്രം അടുത്തുനില്‍ക്കുന്നു എന്നതിലാണ്‌ ഭരണ സംവിധാനങ്ങളുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ടുണ്ടാകുന്ന സംഭവങ്ങളെ പര്‍വ്വതീകരിച്ച്‌ പോലീസിനെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണത ശരിയയല്ലെന്ന്‌ സെമിനാറില്‍ വിഷയം അവതരിപ്പിച്ച സംസ്‌ഥാന പ്രസിഡന്റ്‌ ജി.പി. അഭിജിത്ത്‌ പറഞ്ഞു. ജോലിസംബന്ധമായ നടപടികളുടെ പേരില്‍ പോലീസുകാരെ പിന്തുടര്‍ന്ന്‌ ആക്രമിക്കുകയും അസഭ്യം മുഴക്കി വീടുകളിലേക്ക്‌ പ്രകടനം നടത്തുകയും സമൂഹ മാധ്യമങ്ങളില്‍ തേജോവധം ചെയ്യുന്നതും ശരിയല്ല.
പോലീസിലെ ഒറ്റപ്പെട്ട വീഴ്‌ചകളും തെറ്റായ കാര്യങ്ങളും തിരുത്തപെടേണ്ടതാണെന്നും വര്‍ഷത്തില്‍ 30 ലക്ഷത്തോളം പരാതികളും ആറുലക്ഷം കേസുകളും രജിസ്‌റ്റര്‍ ചെയ്യുന്ന കേരളത്തില്‍ പോലീസിനെതിരെ വര്‍ഷത്തിലുണ്ടാകുന്നത്‌ ശരാശരി 195 പരാതികള്‍ മാത്രമാണ്‌. മറ്റു സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ക്രമസമാധാനം കാക്കുന്നതെന്ന്‌ രാജ്യം അംഗീകരിക്കുമ്പോഴും തലോടലി നേക്കാളേറെ തല്ലാണ്‌ കേരളാ പോലീസിന്‌ ലഭിക്കുന്നതന്നും അഭിജിത്ത്‌ പറഞ്ഞു.
പോലീസ്‌ സ്‌റ്റേഷന്‍ അങ്കണത്തില്‍ നടന്ന സെമിനാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ കെ.പി വിനു അധ്യക്ഷത വഹിച്ചു.
ഡിവൈ.എസ്‌.പി ടി.അനില്‍കുമാര്‍, ഇന്‍സ്‌പക്‌ടര്‍ ലൈസാദ്‌ മുഹമ്മദ്‌, മാധ്യമപ്രവര്‍ത്തകരായ ടോം കുര്യാക്കോസ്‌, എസ്‌. ശരത്‌, ചേര്‍ത്തല പ്രസ്‌ ക്ലബ്‌ സെക്രട്ടറി പി.പി. രാജേഷ്‌, അസോസിയേഷന്‍ ഭാരവാഹികളായ ആന്റണി രതീഷ്‌, പി.കെ. അനില്‍കുമാര്‍, പി.ആര്‍.രതീഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 20 Feb 2026 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW