Thursday, March 12, 2026 Last Updated 55 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.50 AM

കെ.എസ്‌.ആര്‍.ടി.സി. പെന്‍ഷന്‍കാര്‍ ധര്‍ണ നടത്തി

ആലപ്പുഴ: കെ.എസ്‌.ആര്‍.ടി.സി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ബസ്‌ സ്‌റ്റേഷനില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. 15 വര്‍ഷമായി പരിഷ്‌കരിച്ചു നല്‍കാത്ത പെന്‍ഷന്‍ പരിഷ്‌കരിക്കുക, 86 ശതമാനം ഡി.ആര്‍. കൂടിശിക അനുവദിക്കുക, ഏഴ്‌ വര്‍ഷമായി നിഷേധിച്ച ഫെസ്‌റ്റിവല്‍ അലവന്‍സ്‌ നല്‌കുക, 1350 രൂപ മാത്രം പെന്‍ഷന്‍ ലഭിക്കുന്ന എക്‌സ്ഗ്രേഷ്യാ പെന്‍ഷന്‍ കാലികമായി പരിഷ്‌കരിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്‌.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. മഹേന്ദ്രന്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. എന്‍.എസ്‌. മുല്ലശേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.പി ജയപ്രകാശ്‌ വിശദീകരണം നടത്തിയ യോഗത്തില്‍ ജില്ലാപ്രസിഡന്റ്‌ എ. അലിജത്ത്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാന്‍സി വി.പി. ബാലചന്ദ്രന്‍ ആചാരി, സംഘടനാ നേതാക്കളായ ബേബി പാറക്കാടന്‍, ജി. തങ്കമണി, കെ. ശശി എന്നിവര്‍ നേതൃത്വം നല്‌കി.

Ads by Google
Advertisement
Friday 20 Feb 2026 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW