Wednesday, March 11, 2026 Last Updated 33 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 04.45 AM

റോഡ്‌ തകര്‍ന്നു; ദുരിതത്തിലായി കല്ലുമൊട്ടക്കുന്നിലെ ഉന്നതിക്കാര്‍

uploads/news/2026/02/826362/2.jpg

പനമരം: പടിഞ്ഞാറത്തറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ചേര്യംകൊല്ലി കല്ലുമൊട്ടക്കുന്ന്‌ റോഡ്‌ തകര്‍ന്നതിനാല്‍ ദുരിതത്തിലാക്കുകയാണ്‌ കല്ലുമൊട്ടക്കുന്നിലെ ഉന്നതിക്കാര്‍. 2018ലെ പ്രളയകാലത്താണ്‌ റോഡ്‌ തകര്‍ന്നത്‌.
ഉന്നതിയിലേക്കുള്ള റോഡ്‌ ഇടിഞ്ഞുപോയി ഏഴുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ലാത്തത്‌ ഉന്നതിക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌. ചേര്യംകൊല്ലി പുഴയോട്‌ ചേര്‍ന്ന്‌ ഉന്നതിയിലേക്കുള്ള 75 മീറ്ററോളം ഭാഗത്തെ റോഡാണ്‌ മുക്കാല്‍ ഭാഗത്തോളം ഇടിഞ്ഞുപോയത്‌. ഇവിടുത്തെ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകി റോഡോരം തകര്‍ന്ന്‌ മണ്ണ്‌ വ്യാപകമായി ഇടിഞ്ഞു മാറുകയായിരുന്നു. കാല്‍നട യാത്രപോലും ഇതുവഴി ഭീതിയോടെയായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന ആക്ഷേപം ശക്‌തമാവുകയാണ്‌. ഉന്നതിയിലെ 18 കുടുംബങ്ങള്‍ക്ക്‌ ഏക ആശ്രയമായ റോഡായിട്ടും അധികൃതരുടെ അവഗണന തുടരുകയാണെന്ന്‌ ഉന്നതി നിവാസികള്‍ പറയുന്നു. ബന്ധപ്പെട്ടവര്‍ ആരും തന്നെ ഇങ്ങോട്ടേക്ക്‌ തിരിഞ്ഞു നോക്കാറില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. മുന്‍പ്‌ ടിപ്പറുകള്‍ സുഖമായി കടന്നുപോയിരുന്ന പാതയാണിത്‌. ഇപ്പോള്‍ ഓട്ടോറിക്ഷപോലും കടന്നു പോവാത്ത രീതിയിലാണ്‌ റോഡുള്ളത്‌. കുട്ടികള്‍ ഉള്‍പ്പെടെ ഇതുവഴി പോകുമ്പോള്‍ കാലൊന്ന്‌ തെറ്റിയാല്‍ ഗര്‍ത്തത്തിലൂടെ പുഴയിലേക്ക്‌ വീണ്‌ വലിയ അപകടസാധ്യതയും നിലനില്‍ക്കുകയാണ്‌. ഉന്നതിയിലെ ചില വീടുകളുടെ നിര്‍മാണം നടക്കുന്നുണ്ട്‌. ചേര്യംകൊല്ലി അഞ്ചാംമൈല്‍ റോഡില്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ എല്ലാം ഇറക്കി നിര്‍മാണ സാമഗ്രികളെല്ലാം തലച്ചുമടായാണ്‌ ഉന്നതിയിലേക്ക്‌ എത്തിക്കുന്നത്‌. അസുഖബാധിതരെ 100 മീറ്ററോളം ചുമലിലേറ്റി കൊണ്ടുപോവുകയാണ്‌ പതിവെന്നും ഉന്നതിക്കാര്‍ പറയുന്നു. എത്രയും വേഗത്തില്‍ റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്നാണ്‌ ആവശ്യമുയരുന്നത്‌.

Ads by Google
Advertisement
Friday 20 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW