-->
പൊന്നാനി: സി.എച്ച്. സെന്റര്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ റംസാന്‍ ഒന്നു മുതല്‍ 30 വരെ നോമ്പുകരായ താലൂക്ക് ആശുപത്രി, മാതൃശിശു ആശുപത്രി എന്നിവയിലെ കൂട്ടിരിപ്പുകാര്‍,സ്‌റ്റാഫ് എന്നിവര്‍ക്കും, അത്താഴ സൗകര്യമില്ലാത്തവര്‍ക്കും മാതൃ ശിശു ആശുപത്രിയുടെ മുന്‍വശമുള്ള എസ് ബി ഓഡിറ്റോറിയത്തില്‍ അത്താഴ സൗകര്യം ഒരുക്കി. അത്താഴ വിതരണ ടോക്കണ്‍ ഉദ്‌ഘാടനം മുത്തുക്കോയ തങ്ങള്‍ സി.എച്ച്. സെന്റര്‍ പ്രസിഡന്റ് സൈദ് ഹാജിക്ക് നല്‍കി നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.ടി. ഹംസ പദ്ധതി വിശദീകരണം നടത്തി. വി.വി. ഹമീദ് അഹമ്മദ് ബാഫഖി തങ്ങള്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, കുഞ്ഞുമുഹമ്മദ് കടവനാട്, കെ.ആര്‍. റസാഖ്, യു. മുനീബ്, സി. അബ്‌ദുള്ള, കെ.ടി. അബു, ഫത്താഹ്, അല്‍ഷമ ഗഫൂര്‍, എന്‍. ഫസലുറഹ്‌മാന്‍ പ്രസംഗിച്ചു. കാദര്‍ ഹാജി, മൊയ്‌ദീന്‍കുഞ്ഞി കുണ്ടുങ്ങല്‍, പി.പി. നിസാര്‍, ഇല്യാസ് മൂസ, എം. പരീക്കുട്ടി നേതൃത്വം നല്‍കി.
അത്താഴ വിതരണ കണ്‍വീനര്‍ സി.പി. സകരിയ സ്വാഗതവും കാദര്‍ ആനക്കാരന്‍ നന്ദിയും പറഞ്ഞു. അത്താഴം ആവശ്യമുള്ളവര്‍ക്ക് സി.എച്ച്. സെന്റര്‍ ഭാരവാഹികള്‍, അല്‍ഷമ മൊബൈല്‍സ്, കെ.വി. മെഡിക്കല്‍സ് എന്നിവിടങ്ങളില്‍ വൈകിട്ട് ടോക്കണ്‍ ലഭിക്കുന്നതാണ്.