Wednesday, March 11, 2026 Last Updated 33 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 04.45 AM

ഹജ്‌ ഹൗസ്‌ നിര്‍മാണം നീളുന്നു; ഈ വര്‍ഷവും താല്‍ക്കാലിക സംവിധാനം

uploads/news/2026/02/826353/1.jpg

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഉയരാന്‍ പോകുന്നത്‌ മള്‍ട്ടി പര്‍പ്പസ്‌ ഹജ്‌ ഹൗസ്‌ നിര്‍മാണം നീളുന്നു. ഈ വര്‍ഷവും താല്‍ക്കാലിക സംവിധാനം ഹജ്‌ കാലത്ത്‌ ഹജ്‌ യാത്രീകര്‍ക്കും മറ്റു സമയങ്ങളില്‍ നാടിനും നാട്ടുകാര്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും വിധമുള്ള മള്‍ട്ടി പര്‍പ്പസ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന നിലയിലാണ്‌ ഹജ്‌ ഹൗസിന്‌ രൂപം നല്‍കിയിട്ടുള്ളത്‌.
ഹജ്‌ കര്‍മ്മത്തിനായി യാത്ര പുറപ്പെടാനുള്ള എംബാര്‍ക്കേഷന്‍ പോയിന്റായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തെ പ്രഖ്യാപിക്കുന്നത്‌ 2023ലാണ്‌. അതിനുശേഷം മൂന്നുവര്‍ഷം തികയും മുമ്പാണ്‌ ഇവിടെ ഹജ്‌ ഹൗസ്‌ നിര്‍മിക്കുന്നതിന്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. അഞ്ചുനിലകളിലായാണ്‌ ഹജ്‌ജ് ഹൗസ്‌ നിര്‍മിക്കുന്നത്‌. കിന്‍ഫ്ര വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒരേക്കര്‍ സ്‌ഥലം സര്‍ക്കാര്‍ ഹജ്‌ജ് ഹൗസ്‌ നിര്‍മിക്കുന്നതിനായി ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്‌. 2026 സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റിമുഖേന കണ്ണൂര്‍ എമ്പര്‍ക്കേഷന്‍ വഴി ഹജിന്‌ പോകുന്ന ഹാജിമാര്‍ക്കുള്ള ക്യാമ്പ്‌ ഒരുക്കുന്നതിന്‌ സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ ഇന്നലെവിദഗ്‌ദ്ധ സംഘം സ്‌ഥലം സന്ദര്‍ശിച്ചു,വിവിധ സ്‌ഥലങ്ങള്‍ പരിശോധിച്ചെങ്കിലും ഹജ്‌ ഹൗസ്‌ നിര്‍മ്മിക്കുന്ന സ്‌ഥലത്ത്‌ തന്നെ താത്‌കാലിക സൗകര്യം ഒരുക്കാനാണ്‌ തീരുമാനം.
അതോടെ ഹജ്‌ ഹൗസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ഹാജി മാര്‍ക്ക്‌ മികച്ച സൗകര്യങ്ങളാണ്‌ ക്യാമ്പില്‍ ഒരുക്കുക. 4600 ഓളം പേരാണ്‌ ഈ പ്രാവശ്യം കണ്ണൂര്‍ എമ്പര്‍ക്കേഷന്‍ വഴി തെരഞ്ഞെടുത്തിട്ടുള്ളത്‌. മെയ്‌ 5 മുതല്‍ 18 വരെയാണ്‌ കണ്ണൂരില്‍ നിന്നുള്ള വിമാനം. കണ്ണൂര്‍ എയര്‍പോര്‍ട്‌ എമ്പര്‍ക്കേഷന്‍ പോയിന്റ്‌ ആയതിനു ശേഷം ഏറ്റവും കൂടുതല്‍ ഹാജിമാര്‍ പോകുന്നത്‌ ഈ വര്‍ഷമായിരിക്കും. സൗദി അറേബ്യയിലെ ഫ്‌ലൈ അദീദ്‌ ആണ്‌ കണ്ണൂരില്‍ നിന്നും ഈ പ്രാവശ്യം ഹാജിമാര്‍ക്ക്‌ വേണ്ടി ചാര്‍ട്ട്‌ ചെയ്ുന്നത്‌.യ

കെപി അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Friday 20 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW