-->
മുക്കം: പുല്ലൂരാംപാറയില്‍ കാട്ടു തേനീച്ച ആക്രമണം മൂന്ന് പേര്‍ക്ക് കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവിന്‍ ചുവട് ഭാഗത്ത് കാട്ട് തേനീച്ച കൂട്ടം ഇളകി ആക്രമണം നടത്തിയത്.
പരുന്തുകള്‍ കൂട് ഇളക്കിയതാണെന്നാണ് സംശയം. കാഞ്ഞിരക്കാട്ടുകുന്നേല്‍ വക്കച്ചന്‍ (80), ഭാര്യ എലമ്മ (75), വാര്‍ഡ് മെമ്പര്‍ ജോഷി പുല്ലുകാട്ടില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാര്‍ഡ് മെമ്പര്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ കുത്തേറ്റത്. മാവിന്‍ ചുവട് തോടിന്റെ വശത്തെ കൂട് കൂട്ടിയിരുന്ന പെരും തേനീച്ച കൂട് ഇളകി തൊട്ടടുത്ത് താമസിക്കുന്ന വൃദ്ധ ദമ്പതികളെ ആദ്യം ആക്രമിക്കുകയായിരുന്നു. തേനിച്ചകളുടെ വിളയാട്ടം അടുക്കാന്‍ സാധിക്കാത്ത അവസ്‌ഥയിലായിരുന്നു. ഇതിനിടയില്‍ വാര്‍ഡ് മെമ്പര്‍ ജോഷി പുല്ലുകാട്ടാണ് തേനീച്ച കുത്തേറ്റ് പിടയുന്ന ഈ ദമ്പതികളുടെ സമീപത്ത് ചെന്നാണ് രക്ഷപ്പെടുത്തിയത്. മൂന്ന് പേരെയും ഓമശേരി ശാന്തി ഹോസ്‌പിറ്റല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മെമ്പറുടെ അവസരോചിതമായ ഇടപെടലാണ് രക്ഷയായത്.