-->
മുക്കം: റോഡിലൂടെ നടക്കുന്നതിനിടയില്‍ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്കേറ്റു. തോട്ടുമുക്കത്തിനടുത്ത് കോനൂര്‍ കണ്ടിയില്‍ ആണ് സംഭവം. കോനൂര്‍ കണ്ടി ഇരുമ്പു കുഴിയില്‍ ഷീബ മോഹന (53) നാണു കാലിന് പരിക്കേറ്റത്. റോഡിലൂടെ നടക്കുന്നതിനിടയില്‍ പന്നി ഓടി വന്നു ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷീബയെ അരീക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനു അഞ്ചോളം തുന്നിട്ടുണ്ട്. പ്രദേശത്ത് കാട്ടുമൃഗശല്യം രൂക്ഷമാണ്.