Wednesday, March 11, 2026 Last Updated 46 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 04.44 AM

ബാലുശേരിയില്‍ ലോറി അപകടത്തില്‍പ്പെട്ടു

uploads/news/2026/02/826350/2.jpg

ബാലുശേരി: ബാലുശേരി ടൗണില്‍ മുന്തിരിയുമായി വന്ന ലോറി കൈവരിയില്‍ ഇടിച്ച്‌ മറിഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. തമിഴ്‌നാട്ടില്‍ നിന്ന്‌ മഞ്ചേരിയിലേക്ക്‌ മുന്തിരിപ്പെട്ടികള്‍ നിറച്ച്‌ പോവുകയായിരുന്ന ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തിന്റെ ആഘാതത്തില്‍ ലോറിയിലുണ്ടായിരുന്ന മുന്തിരിപ്പെട്ടികള്‍ റോഡിലാകെ തെറിച്ചുവീണു.
കൈവരിയും സമീപത്തുണ്ടായിരുന്ന ഇലക്ര്‌ടിക്‌ പോസ്‌റ്റുകളും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന്‌ ടൗണില്‍ ചെറിയ തോതില്‍ ഗതാഗതക്കുരുക്ക്‌ അനുഭവപ്പെട്ടു. വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റും ബാലുശേരി പോലീസും ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരായ പ്രമോദ്‌, നിതിന്‍, അഭിഷേക്‌, രഞ്‌ജിത്ത്‌, അനൂപ്‌, തോമസ്‌ ജോണ്‍ എന്നിവര്‍ ലോറിയില്‍ നിന്നു തെറിച്ചുവീണ മുന്തിരിപ്പെട്ടികള്‍ നീക്കം ചെയ്ുകയയും റോഡില്‍ പരന്നുകിടന്ന മുന്തിരി വെള്ളമടിച്ച്‌ ശുചീകരിക്കുകയും ചെയ്‌തു. സംഭവത്തില്‍ ആരും പരിക്കേറ്റിട്ടില്ലെന്നതാണ്‌ ആശ്വാസകരം.

Ads by Google
Advertisement
Friday 20 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW