-->
അടൂര്‍: എം.സി റോഡില്‍ നെല്ലിമൂട്ടിപ്പടി ജംഗ്‌ഷനില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്‌റ്റ് ബസ് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസില്‍ തട്ടിയ ശേഷം സമീപത്തെ കടയുടെ മുന്നിലേക്ക് ഇടിച്ച് കയറി.
ഇന്നലെ പുലര്‍ച്ചെ 5.25 നാണ് അപകടം.കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ കോട്ടയം ഡിപ്പോയിലെ സൂപ്പര്‍ ഫാസ്‌റ്റ് ബസാണ് അപകടത്തില്‍പെട്ടത്.
സൂപ്പര്‍ഫാസ്‌റ്റ് ബസ് നിയന്ത്രണംവിട്ട് അടൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ ഓര്‍ഡിനറി ബസില്‍ തട്ടി. സിഗ്നല്‍ പോയിന്റില്‍ വച്ച് ചവറ ഭാഗത്തേക്ക് തിരിയാന്‍ തുടങ്ങിയ ഓര്‍ഡിനറി ബസില്‍ തട്ടിയ ശേഷം സൂപ്പര്‍ ഫാസ്‌റ്റ് സമീപത്തെ കടയുടെ മുന്‍വശത്ത് ഇടിച്ചു കയറകയായിരുന്നു.ഇവിടെ ഉണ്ടായിരുന്ന സിഗ്നല്‍ പോസ്‌റ്റും തകര്‍ത്തശേഷം വ്യാപാര സ്‌ഥാപനത്തിന്റെ ഇരുമ്പ് വേലി ഇടിച്ച് കളഞ്ഞാണ് ബസ് നിന്നത്.
ബസിന്റെ മുന്‍വശം തകര്‍ന്നു സംഭവത്തില്‍ അടൂര്‍ ഡിപ്പോയിലെ ഓര്‍ഡിനറി ബസ് ഡ്രൈവര്‍ ആര്‍. രതീഷിന് നിസാര പരിക്കേറ്റു.
പുലര്‍ച്ചെ റോഡില്‍ തിരക്ക് കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. സൂപ്പര്‍ ഫാസ്‌റ്റ് ബസിലെ കണ്ടക്‌ടര്‍ ടിക്കറ്റ് കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം നടന്നതോടെ കണ്ടക്‌ടര്‍ വീഴുകയും ചെയ്‌തിരുന്നു.