Wednesday, March 11, 2026 Last Updated 31 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.03 PM

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ നാമജപ ഘോഷയാത്ര: കേസുകള്‍ പിന്‍വലിക്കണം

uploads/news/2026/02/826240/1.jpg

ചെറുകോല്‍പ്പുഴ: അയ്യപ്പന്റെ ആചാരം സംരക്ഷിക്കാന്‍ നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന്‌ പന്തളം രാജ പ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മ്മ ആവശ്യപ്പെട്ടു:
114 ആമത്‌ അയിരൂര്‍ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച അയ്യപ്പ ഭക്‌ത സമ്മേളനം ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളില്‍ ദേവസ്വം ബേര്‍ഡിന്‌ ഒരു കാര്യസ്‌ഥന്റെ റോള്‍ മാത്രമാണുള്ളത്‌. ഭക്‌തരാണ്‌ ക്ഷേത്രങ്ങളുടെ കാര്യങ്ങളില്‍ അന്തിമമായ തീരുമാനമെടുക്കേണ്ടത്‌. ശബരിമലയില്‍ 41 നാള്‍ വ്രതം നോക്കി അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്‌തര്‍ക്ക്‌ ഒരു സെക്കന്റ്‌ പോലും ദര്‍ശനം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്‌.
ശബരിമല ദര്‍ശനത്തിന്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുക്കുന്നത്‌ ശരിയല്ല. വെര്‍ച്ച്വല്‍ ക്യൂ പോലെയുള്ള നിയന്തണങ്ങള്‍ ഇല്ലാതിരുന്ന കാലത്ത്‌ ശബരിമലയില്‍ ദിവസേന ലക്ഷക്കണക്കിന്‌ ഭക്‌തര്‍ ദര്‍ശനം നടത്തിയിരുന്നുവെന്നും അദ്ദേഹം ഉത്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അഖില ഭാരത അയ്യപ്പസേവസംഘം സംസ്‌ഥാന പ്രസിഡന്റ്‌ വി.കെ രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Thursday 19 Feb 2026 01.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW