-->
അടൂര്‍: പലപ്പോഴായി പല പദ്ധതികളില്‍പെടുത്തി ലക്ഷങ്ങള്‍ ചിലവിട്ട് അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡ് സഞ്ചാരയോഗ്യമല്ലാതെയായി. ഏറത്ത് പഞ്ചായത്തിലെ വെള്ളക്കുളങ്ങര-വടക്കടത്തുകാവ് ഞെക്കാട്ട് ഏലാ റോഡാണ് തകര്‍ന്ന് കിടകുന്നത്. പലപ്പോഴായി കുറച്ച് കുറച്ച് ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനാല്‍ റോഡ് പല തട്ടിലാണ് കിടക്കുന്നത്. ഒരു തവണ കുറച്ച് ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ ബാക്കി ഭാഗം താഴ്‌ന്ന് കിടക്കുന്നതുമൂലം ഉണ്ടാകുന്ന തിട്ടയില്‍ ബൈക്കുകള്‍ തട്ടി മറിഞ്ഞ് അപകടം സംഭവി ക്കുന്നുണ്ട്. റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യാത്തതിനാല്‍ പല ഭാഗത്തും റോഡിലൂടെയാണ് ഊറ്റ് വെള്ളം ഒഴുകുന്നത്. ചില ഭാഗത്ത് വെള്ളക്കെട്ടുമുണ്ട്.
റോഡിന്റെ കോണ്‍ക്രീറ്റ് ഭാഗം തകര്‍ന്ന് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. റോഡില്‍ വെള്ളം ഒഴുകിപ്പോകാന്‍ പൈപ്പുകള്‍ സ്‌ഥാപിക്കുന്നതിന് പകരം ചപ്പാത്ത് നിര്‍മ്മിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം വാഹനം ചപ്പാത്തിലെ വെള്ളത്തിലിറങ്ങി കയറുന്നത് മൂലം നിയന്ത്രണം വിട്ട് അപകടം സംഭവിക്കാം. റോഡിന്റെ വശങ്ങളും നാശാവസ്‌ഥയിലാണ്.
പുതിയ ഫണ്ട് കണ്ടെത്തി റോഡ് മുഴുവനും ഒരേ നിരപ്പില്‍ ഉയരം കൂട്ടി കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലെ റോഡിന്റെ ഇന്നത്തെ ശോച്യാവസ്‌ഥയ്‌ക്ക് പരിഹാരം കാണാര്‍ കഴിയൂ.