-->
പത്തനംതിട്ട: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് എല്ലാ കേസുകളിലും ജില്ലയില്‍ ഹിയറിംഗ് പൂര്‍ത്തിയായി. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി നടത്തിയ ഫീല്‍ഡ് വെരിഫിക്കേഷനില്‍ 98344 വോട്ടര്‍ ഫോമുകള്‍ ശേഖരിക്കാന്‍ കഴിയാത്തതായി കണ്ടെത്തി.
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ വോട്ടര്‍മാരുടെ എണ്ണം 1047976 ആയിരുന്നു. എസ്.ഐ.ആര്‍ നടപടിക്ക് ശേഷം ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 949632 ആണ്. ശേഖരിക്കാന്‍ കഴിയാത്തതായി കണ്ടെത്തിയ ഏറ്റവും കൂടുതല്‍ വോട്ടര്‍ ഫോമുകള്‍ ആറന്മുള നിയമസഭാ മണ്ഡലത്തിലാണ്.
ആളിന്റെ അഭാവം, മരണം, കണ്ടെത്താനാകാതിരിക്കുക, സ്‌ഥിരമായ സ്‌ഥലംമാറ്റം, ഇതിനകം മറ്റ് സ്‌ഥലങ്ങളില്‍ എന്‍റോള്‍ ചെയ്‌തിരിക്കുക എന്നിവയാണ് ശേഖരിക്കപ്പെടാന്‍ കഴിയാത്ത ഫോമുകളുടെ പ്രധാന കാരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്.
എസ്.ഐ.ആര്‍ നടപടിക്ക് ശേഷം ജില്ലയിലെ 949632 വോട്ടര്‍മാരില്‍ നോ മാപ്പിംഗ് വിഭാഗത്തിലെ 73766 കേസുകളിലും യുക്‌തിപരമായ പൊരുത്തക്കേടുകളുള്ള വിഭാഗത്തില്‍ 90462 കേസുകളിലും ഹിയറിംഗ് പൂര്‍ത്തിയായി.ആകെ 30194 കേസുകളില്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും വന്നിട്ടുണ്ട്. 20338 കേസുകളില്‍ ഇ -റോള്‍ അപ്‌ഡേഷന്‍ നടന്നിട്ടുമുണ്ട്. ഫോം പ്രോസസിംഗുമായി ബന്ധപ്പെട്ട് 140252 ഫോമുകള്‍ ലഭിച്ചു. ഇതില്‍ 127912 ഫോമുകള്‍ പ്രോസസ് ചെയ്‌തു. 12340 ഫോമുകളാണ് അവശേഷിക്കുന്നത്. ശേഖരിക്കാന്‍ കഴിയാത്ത വോട്ടര്‍ ഫോമുകള്‍ ശതമാനക്കണക്കില്‍ ചുവടെ. ആറന്മുള: 28402, 12.01%, തിരുവല്ല: 19752, 9.37%, റാന്നി: 19071, 9.99% , കോന്നി: 15953, 7.98% , അടൂര്‍: 15166, 7.23%.