-->
അടൂര്‍: ലൈഫ് ലൈന്‍ മള്‍ട്ടിസ്‌പെഷ്യലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഡിയോ-പ്രസവചികിത്സ (രമൃറശീ ീയേെലൃേശര)െ സിമ്പോസിയം ഇന്ന് അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ആഡിറ്റോറിയത്തില്‍ നടക്കും. ലൈഫ് ലൈന്‍ ചെയര്‍മാന്‍ ഡോ. എസ് പാപ്പച്ചന്‍ ഉദ്‌ഘാടനം ചെയ്യും.ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്‌റ്റിറ്റ്യൂട്ട് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സാജന്‍ അഹമ്മദ് ഇസഡ് ഗര്‍ഭാവസ്‌ഥയിലെ ഹൃദ്രോഗം - പ്രയോഗവും കാഴ്‌ചപ്പാടും എന്ന വിഷയത്തില്‍ മുഖ്യ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് രക്‌തസമ്മര്‍ദം, പ്രസവത്തിനു മുന്‍പും പ്രസവാനന്തരവുമുള്ള കാര്‍ഡിയോമയോപ്പതി, ഹൃദയ വാല്‍വ് രോഗം, സിരകളില്‍ രക്‌തം കട്ടപിടിക്കുന്ന അവസ്‌ഥ, പള്‍മൊണറി എംബോളിസം സുരക്ഷിതമായ മരുന്നുകളുടെ പ്രയോഗം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചു പാനല്‍ ചര്‍ച്ച നടക്കും.
പ്രമുഖ പ്രസവ ചികിത്സാ വിദഗ്‌ധരായ പ്ര?ഫ. ഡോ. ബി പ്രസന്നകുമാരി, ഡോ ജെസ്‌നാ ഹസ്സന്‍, ഡോ വിജയാ ദേവി, ഡോ മിനി നമ്പൂതിരി, പ്രമുഖ കാര്‍ഡിയോളജി വിദഗ്‌ധരായ ഡോ വിനോദ് മണികണ്‌ഠന്‍, ഡോ സന്ദീപ് ജോര്‍ജ്, ഡോ കൃഷ്‌ണ മോഹന്‍, ഡോ ചെറിയാന്‍ ജോര്‍ജ്, ഡോ എസ് രാജഗോപാല്‍, ഡോ അജിത് സണ്ണി എന്നിവര്‍ സംസാരിക്കും.
ഫീറ്റല്‍ മെഡിസിന്‍ വിദഗ്‌ധയായ ഡോ അനുസ്‌മിത ആന്‍ഡ്രൂസ് പരിപാടിക്ക് നേതൃത്വം നല്‍കുന്ന സിമ്പോസിയത്തില്‍ ജില്ലയില്‍നിന്നും പുറത്തു നിന്നുമായി നൂറോളം ഡോക്‌ടര്‍മാര്‍ പങ്കെടുക്കും. വാലെന്റൈന്‍സ് ഡേ യുടെ ഭാഗമായി ലൈഫ് ലൈന്‍ ആശുപത്രിയിലെ രോഗികളുടെ ഇണകള്‍ക്കായി കോംപ്ലിമെന്ററിയായി കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷന്‍, ഇ സി ജി , എക്കോ നടത്തുന്നതാണ്. 28 വരെ ഈ സൗകര്യം ഉണ്ടായിരിക്കും. അപ്പോയ്‌ന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി 9188922874 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.