-->
പന്തളം: എല്‍.ഡി.എഫ് സര്‍ക്കാരിന്റേത് കേരളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മണ്ഡലം എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥ ക്യാപ്‌റ്റനായ ഡെപ്യൂട്ടി സ്‌പീക്കര്‍ ജാഥ ഉദ്‌ഘാടന വേദിയായ ചേരിക്കലില്‍ ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ബോധ്യമുള്ളവരാണ് മലയാളികള്‍. ഭക്ഷണം, പാര്‍പ്പിടം, കുടിവെള്ളം, വൈദ്യുതി, ക്ഷേമ പദ്ധതികള്‍, ഐടി മേഖല, പരമ്പരാഗത തൊഴിലുകള്‍, റോഡുകള്‍, തൊഴില്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍ തുടങ്ങി സമസ്‌ത മേഖലകളിലും വികസനം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എത്താത്ത ഒരു കുടുംബം പോലും സംസ്‌ഥാനത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ പത്ത് വര്‍ഷവും അഴിമതിയുടെ കറ പുരളാത്ത ഭരണമായിരുന്നു എല്‍.ഡി.എഫിന്റേത്. സര്‍ക്കാര്‍ വികസന രംഗത്ത് കേരളത്തിന്റെ മുഖച്‌ഛായ മാറ്റി. ഈ വികസ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വീണ്ടും എല്‍.ഡി.എഫ് അധികാരത്തില്‍ തുടരേണ്ടതുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും പങ്കാളിത്തം ഉണ്ടാകണമെന്നും ചിറ്റയം പറഞ്ഞു.