-->
മെഴുവേലി: പതിനാറ് കരകള്‍ ഒരുങ്ങി, ആനന്ദഭൂതേശ്വരം ക്ഷേ ത്രത്തില്‍ ഇന്ന് കെട്ടുകാഴ്‌ച്ച. പതിവ് പൂജകള്‍ക്ക് ശേഷം പകല്‍ 11 ന് സര്‍പ്പങ്ങള്‍ക്ക് നൂറും പാലും ചടങ്ങോടെ കെട്ടുകാഴ്‌ച്ചയുടെ ചിട്ട വട്ടങ്ങള്‍ ആരംഭിക്കും. 3.30 ന് ഓട്ടന്‍തുള്ളല്‍, 4 ന് നട തുറ.ക്കല്‍ തുടര്‍ന്ന് 4.30.നാണ് കെട്ടുകാഴ്‌ച്ചയുടെ തുടക്കം. 6.45 ന് ദീപാരാധന, രാത്രി 7 ന് സേവ, 8 ന് സാംസ്‌ക്കാരിക സമ്മേളനം. 8.30.ന് നൃത്ത സംഗീത നാടകം, 9.15.ന് പള്ളിവേട്ട, പുറപ്പാട്, 10 പള്ളി വേട്ട തിരിച്ചുവരവ്, ദീപക്കാഴ്‌ച്ച,10.45.ന് പള്ളിനിദ്ര, പള്ളി നിദ്രാപൂജ.
നാളെ വൈകിട്ട് 4.30 ആറാട്ട് പുറപ്പാട്, 5 ന് ചാക്യാര്‍ കൂത്ത്, 6 ന് തിരു ആറാട്ട് പൂജ(ആറാട്ട് കടവില്‍ ), രാത്രി 8 ന് ആറാട്ട് വരവ്, തുടര്‍ന്ന് ആറാട്ട് സദ്യ, രാത്രി 8.30 ന് മെഗാ ഗാനമേള എന്നിവയയോടെ ഉത്സവം സമാപിക്കും.
തെങ്ങിട മീന്‍ചിറയ്‌ക്കല്‍, മാരാമണ്‍,തെക്കേലയ്യം, ആന്ദഭൂതേശ്വരം,മണ്ണില്‍ വലിയകാല,മഴവഞ്ചേരി,എം. പി. എ. സി, പത്തിശേരി,തുണ്ടുകാട്,പാറപ്പാട് മാങ്കൂട്ടം,കിടങ്ങന്നൂര്‍, പൊട്ടന്‍മല, കണിയാരംകുന്ന് മുതിരക്കാല എന്നിവിടങ്ങളില്‍ നിന്നാണ് കെട്ടുരുപ്പടികള്‍ ഉള്ളത്. കുറിയാനിപ്പള്ളിയില്‍ നിന്ന് വരുന്ന വാഹങ്ങള്‍ മഠത്തില യ്യത്തും,ശ്രീനാരായണ കോളേജ് ഗ്രൗണ്ടിലും, ആലക്കോട് നിന്ന് വരുന്ന വാഹങ്ങള്‍ മണ്ണില്‍ ഭാഗത്തും, ഇലവുംതിട്ടയില്‍ നിന്നുള്ള വാഹങ്ങള്‍ നെടിയകാലായിലും പാര്‍ക്ക് ചെയ്യണം. പള്ളിവേട്ടക്കാവ്, സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.