-->
ഏറ്റുമാനൂര്‍: ഉത്സവാനന്ദത്തില്‍ ഏറ്റുമാനൂര്‍, ശ്രീമഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് താഴമണ്‍ മഠത്തില്‍ കണ്‌ഠരര് ബ്രഹ്‌മദത്തന്റെയും മേല്‍ശാന്തി ഇങ്ങേത്തല രാമന്‍ സത്യനാരായണന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്, 27 വരെ ഏറ്റുമാനൂര്‍ ഉത്സവലഹരിയില്‍ മുങ്ങും.25നാണ് ഏഴരപ്പൊന്നാന ദര്‍ശനം, 27ന് ആറാട്ട്.
നൂറുകണക്കിനു ഭക്‌തരുടെ പ്രാര്‍ഥനാമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു കൊടിയേറ്റ്. ഇനിയുള്ള ദിവസങ്ങളിലെല്ലാം ദേശത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ക്ഷേത്രത്തിലേക്കു ഭക്‌തര്‍ ഒഴുകിയെത്തും.
ഏഴരപ്പൊന്നാന ദര്‍ശത്തിനും ആറാട്ടു ദിവസവും ക്ഷേത്രം ഭക്‌തരാല്‍ നിറയും. ഏഴരപ്പൊന്നാന ദര്‍ശനത്തിന് ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
25ന് രാത്രി 12ന് ഏഴരപ്പൊന്നാന ദര്‍ശനം നടക്കും.
തുടര്‍ന്നു വലിയ കാണിക്ക. 26ന് രാവിലെ 7ന് ശ്രീബലി, സ്‌പെഷ്യല്‍ മേജര്‍ സെറ്റ് പഞ്ചാരിമേളം, 12ന് ചാക്യാര്‍കൂത്ത്, 1.45ന് സോപാനസംഗീതം, മേജര്‍സെറ്റ് സ്‌പെഷ്യല്‍ പഞ്ചവാദ്യം,
സ്‌പെഷ്യല്‍ പഞ്ചാരിമേളം, കുടമാറ്റം, 9.30ന് സ്‌നേഹാദരവ്, 10ന് ശ്രീരാഗലയം, 12ന് പള്ളിവേട്ട. 27ന് രാവിലെ 6ന് ശിവാഷ്‌ടപദി, 10.30ന് ഭജന്‍സ്, 11.45ന് സോപാനസംഗീതം, 12ന് ആറാട്ടുബലി, പ്രസാദഊട്ട്,
വൈകിട്ട് 3.30ന് സംഗീതസദസ്, 5ന് നാദസ്വരക്കച്ചേരി,
10ന് ആറാട്ട് കച്ചേരി, 12ന് ആറാട്ട് എതിരേല്‍പ്പ്, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് വരവ്, കൊടിയിറക്ക്.