Wednesday, March 11, 2026 Last Updated 18 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.02 PM

കടല്‍ വിഭവങ്ങള്‍ കെണിയാകരുതേ... രുചി മാത്രം നോക്കിയാല്‍, പിന്നെ രുചിപോലും നോക്കാനാവില്ല

uploads/news/2026/02/826231/2.jpg

കോട്ടയം: ചെമ്മീന്‍ റോസ്‌റ്റ്, കൂന്തല്‍ ഫ്രൈ, ഞണ്ട്‌ റോസ്‌റ്റ്, മീന്‍മുട്ട പൊരിച്ചത്‌....
കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ രൂചിയൂറുമെങ്കിലും കഴിക്കും മുമ്പ്‌ കരുതല്‍ വേണേ. വിഭവങ്ങള്‍ക്കുപയോഗിക്കുന്ന ഇനങ്ങളുടെ പഴക്കം, വൃത്തിയാക്കുന്നതിലെ സൂക്ഷ്‌മത, വേവിന്റെ അളവ്‌ എന്നിവയെല്ലാം ജീവന്‍ വരെ നഷ്‌ടമാകുന്നതിലേക്കു വരെ നയിച്ചേക്കാം.വിഴിഞ്ഞത്ത്‌ ഹോട്ടലില്‍ നിന്ന്‌ കടല്‍വിഭവം കഴിച്ച രണ്ട്‌ പേര്‍ മരിച്ചതോടെയാണ്‌ വീണ്ടും കടല്‍ വിഭവങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയരുന്നത്‌.
പുതുതലമറയുടെ രുചിഭേദങ്ങള്‍ മാറിയതോടെ കടല്‍, ഇറച്ചി വിഭവങ്ങള്‍ വില്‍ക്കുന്നയിടങ്ങളില്‍ വന്‍ തിരക്കാണ്‌്. കടല്‍ വിഭവങ്ങള്‍ മാത്രം വില്‍ക്കുന്ന നിരവധി കടകള്‍ ജില്ലയിലുണ്ട്‌്.
ഇത്തരം കടകളില്‍ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്‌ കൂന്തലും ചെമ്മീനും. ജില്ലയില്‍ അത്ര പരിചിതമല്ലാതിരുന്ന കല്ലുമ്മക്കായയും ഇപ്പോള്‍ പലയിടങ്ങളിലും ലഭ്യമാണ്‌. ശുചിയാക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ കൃത്യത പുലര്‍ത്തുന്നതിനാല്‍ ജില്ലയിലെ ഇത്തരം റസ്‌റ്ററന്റുകള്‍ ഭക്ഷണ പ്രേമികളുടെ ഇഷ്‌ട കേന്ദ്രങ്ങളാണ്‌..
പൊതുവേ കടല്‍വിഭവങ്ങള്‍ പ്രോട്ടീനും ഒമേഗ ത്രീ ഫാറ്റി ആസിഡും സമൃദ്ധമാണെങ്കിലും ചില സാഹചര്യങ്ങളില്‍ അപകടസാദ്ധ്യതകള്‍ ഉണ്ടാകാമെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. ചെമ്മീന്‍ പോലുള്ള ഷെല്‍ഫിഷ്‌ വിഭവങ്ങള്‍ ചിലര്‍ക്കു ശക്‌തമായ അലര്‍ജി ഉണ്ടാക്കാം. ശരിയായി വൃത്തിയാക്കാതെയോ പാകം ചെയ്യാതെയോ കഴിക്കുമ്പോള്‍ ബാക്‌ടീരിയ മൂലമുള്ള അണുബാധയ്‌ക്ക് സാദ്ധ്യത ഏറെയാണ്‌. ചെമ്മീനും കൂന്തലും അലര്‍ജി ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന്‌ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. വളരെ വേഗം, ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കാന്‍ കാരണമാകും.
ഇത്തരം കടല്‍ വിഭവങ്ങള്‍ സൂക്ഷിക്കുന്നയിടങ്ങളില്‍ നല്ല ശീതീകരണ സംവിധാനമില്ലെങ്കില്‍ വേഗം കേടാകാനുള്ള സാധ്യതയും ഏറെയാണ്‌. വേനല്‍ക്കാലത്ത്‌ തണുപ്പിക്കാന്‍ സൗകര്യം കുറവായ സ്‌ഥലങ്ങളില്‍ നിന്നുള്ള കടല്‍വിഭവങ്ങള്‍ ഒഴിവാക്കണമെന്ന്‌ ആരോഗ്യ വിഭാഗം മുന്നറിയിപ്പ്‌ നല്‍കുന്നു. പാചകത്തിന്‌ ആവശ്യമായ ഇനങ്ങള്‍ വിശ്വസനീയമായ മത്സ്യവ്യാപാരികളില്‍ നിന്ന്‌ മാത്രം വാങ്ങുകയെന്നതാണ്‌ പ്രധാന പോംവഴിയെന്നു വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു. രുചി മാത്രം നോക്കാതെ ഭക്ഷണത്തിന്റെ മേന്മയും ഗുണവും നോക്കി കഴിക്കുന്ന രീതിയിലേക്കു മാറണമെന്നും ഇവര്‍ പറയുന്നു.

Ads by Google
Advertisement
Thursday 19 Feb 2026 01.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW