Wednesday, March 11, 2026 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.02 PM

കോട്ടയത്തിന്‌ പൂസാകാന്‍ കാത്തുനില്‍ക്കേണ്ട നഗരത്തില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 18 ബാറുകള്‍

uploads/news/2026/02/826230/1.jpg

കോട്ടയം: നഗരത്തില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നത്‌ 18 ബാറുകള്‍. മൂന്നു ക്ലബുകള്‍ക്കും നാലു ബിവറേജ്‌ ഷോപ്പുകള്‍ക്കും പുറമേയാണ്‌ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്‌്.
ഇതിന്‌ പുറമേ രണ്ടു ബാറുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.കഞ്ഞിക്കുഴിയിലാണ്‌ ഒരു ബാര്‍ പുതുതായി ആരംഭിക്കുന്നത്‌.തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പ്‌ ബാര്‍ ആരംഭിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്‌ നടക്കുന്നത്‌.
മറ്റൊരു ബാര്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌് കോട്ടയം തിരുനക്കരയിലാണ്‌.കെട്ടിട ബലക്ഷയത്തിന്റെ പേരില്‍ നഗരസഭ നിര്‍മാണം നിര്‍ത്തിവെയ്‌പ്പിച്ച തിരുനക്കര ബസ്‌റ്റാന്റിനോട്‌ ചേര്‍ന്നുള്ള പഴയ രാജധാനി ബാറാണ്‌ അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും ആരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നത്‌.
സംസ്‌ഥാനത്തെ ഒരു പ്രമുഖ സി.പി.എം. നേതാവിന്റെ ബിനാമിയാണ്‌ ഈ ബാര്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ട്‌ പോകുന്നത്‌.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയ സമയത്ത്‌ കോട്ടയം നഗരത്തില്‍ ഒരു ബാര്‍ പോലും തുറന്നുപ്രവര്‍ത്തിച്ചിരുന്നില്ല.
പത്ത്‌ വര്‍ഷം കഴിഞ്ഞപ്പോഴാണ്‌ ഇത്രയും ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്‌.കഞ്ഞിക്കുഴിക്കും നാഗമ്പടത്തിനും കോടിമതയ്‌ക്കും ചുങ്കത്തിനുമിടയിലാണ്‌ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്‌.ഇത്രയും ചുരുങ്ങിയ ചുറ്റളവില്‍ ഇത്രയേറെ ബാറുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥലവും ഒരു പക്ഷേ കോട്ടയമായിരിക്കും.
മദ്യവിരുദ്ധ സമിതിയുടെ പ്രവര്‍ത്തനം ഏറ്റവും ശക്‌തമായ ജില്ലയും കോട്ടയമാണ്‌.മദ്യവിതരണത്തിനെതിരേ ശക്‌തമായ നിലപാട്‌ സ്വീകരിച്ചിട്ടുള്ള മലങ്കര ഓര്‍ത്തഡോകസ്‌ സഭ, വിജയപുരം രൂപത, കോട്ടയം രൂപത,സി.എസ്‌.ഐ. മധ്യകേരള മഹായിടവക എന്നീ ക്രൈസ്‌തവ സഭകളുടെ ആസ്‌ഥാനവും ഈ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണെന്നതാണ്‌ പ്രത്യേകത.
കഴിഞ്ഞ മാസം ബാറുകളുടെ എണ്ണത്തില്‍ കോട്ടയം ജില്ല സെഞ്ചുറി അടിച്ചിരുന്നു.
സംസ്‌ഥാനത്ത്‌ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.ബാറുകളുടെ പ്രവര്‍ത്തനസമയം കൂടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ കോട്ടയത്ത്‌ എത്തുന്ന മദ്യപാന്‍മാര്‍ക്ക്‌ മദ്യം തേടി ഇനി അലയേണ്ടി വരില്ല.
ഇടതുമുന്നണിയുടെ ഒരു ഘടക കക്ഷി നേതാവാണ്‌ സംസ്‌ഥാനത്തെ ബാര്‍ ഉടമകളുടെ സംഘടനയുടെ നേതാവ്‌. ഇദേഹത്തിന്റെ സ്വാധീനമാണ്‌ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നതിന്‌ കാരണമെന്നാണ്‌ അറിയുന്നത്‌.

Ads by Google
Advertisement
Thursday 19 Feb 2026 01.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW