-->
കുറവിലങ്ങാട്: മൂന്നുനോയമ്പു തിരുന്നാളിനോടനുബന്ധിച്ച പ്രദക്ഷിണത്തിന് നല്‍കിയ വരവേല്‍പ്പിന് ഇടവകയുടെ സ്‌നേഹോപഹാരം.മതസൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും മനോഹര സന്ദേശം പകര്‍ന്ന് കുറവിലങ്ങാട് വീണ്ടും ശ്രദ്ധേയമായി.
മൂന്നുനോയമ്പുതിരുന്നാളിനോടനുബന്ധിച്ച് പകലോമറ്റം തറവാട് പള്ളിയില്‍ നിന്നും പുറപ്പെട്ട പ്രദക്ഷിണത്തിന് കുറവിലങ്ങാട് മഹാദേവ ക്ഷേത്രം ഭരണസമിതിയും അയ്യപ്പ സേവാ സംഘംവും ചേര്‍ന്ന് താലപ്പൊലിയോടെ നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിക്കാന്‍ ശിവരാത്രി ദിനത്തില്‍ ഇടവക പ്രതിനിധികള്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മുത്തുക്കുട സമ്മാനിച്ചു.
കുറവിലങ്ങാട് ഇടവകയുടെ ഔദാ്യേഗിക പ്രതിനിധി സംഘമാണ് പള്ളി യോഗം സെക്രട്ടറി ബെന്നി കോച്ചേരിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെത്തിയത്. സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സ്‌നേഹോപഹാരമായി മെമന്റോയും മുത്തുക്കുടയും കൈമാറുകയായിരുന്നു.
ആര്‍ച്ച് പ്രീസ്‌റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരിയുടെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച സന്ദര്‍ശനത്തില്‍ ബോബിച്ചന്‍ നിധീരി , ഷൈജു പാവുത്തിയേല്‍, ജിയോ കരികുളം, ജോസ് മണക്കാട്ട്, സണ്ണി വെട്ടിക്കാട്ട്, യോഗ പ്രതിനിധികളായ റെജി പടിഞ്ഞാറേട്ട്, ജോസ് കളപ്പുരക്കല്‍ എന്നിവര്‍ പങ്കെടുത്തു. അഖില ഭാരത അയ്യപ്പസേവാസംഘം സെക്രട്ടറി കെ.ബി.സുരേന്ദ്രനാഥന്‍ നായര്‍.വൈസ് പ്രസിഡന്‍റ് ബേബി ഹരി ജോയിന്റ് സെക്രട്ടറി മനോജ് കളപ്പുര ഖജാന്‍ജി ലതിക സാജു എന്നിവര്‍ചേര്‍ന്ന് പള്ളി യോഗം പ്രതിനിധികളെ സ്വീകരിച്ചു.