Wednesday, March 11, 2026 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.02 PM

കറ്റുവെട്ടിക്കല്‍ മാര്‍ ഇഗ്നാത്തിയോസ്‌ ചാപ്പലില്‍ ഓര്‍മപ്പെരുന്നാള്‍

അമയന്നൂര്‍: കറ്റുവെട്ടിക്കല്‍ മാര്‍ ഇഗ്നാത്തിയോസ്‌ ചാപ്പലില്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ പാത്രയര്‍ക്കീസ്‌ ബാവായുടെ (മഞ്ഞിനിക്കര ബാവ) ഓര്‍മ്മപ്പെരുന്നാളിന്‌ തുടക്കമായി്‌.
ഇന്നു വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന്‌ ഫാ. എമില്‍ വര്‍ഗീസ്‌ വേലിയ്‌ക്കകത്ത്‌ പ്രസംഗിക്കും.നാളെ വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ത്ഥനയെത്തുടര്‍ന്ന്‌ ഫാ: ഫിലിപ്പ്‌ വൈദ്യന്‍ പെരുന്നാള്‍ സന്ദേശം നല്‍കും.
തുടര്‍ന്ന്‌ മാത്തച്ചേരിപ്പടി -മുറിയാങ്കല്‍ പടി വഴി തിരികെ ചാപ്പലിലേയ്‌ക്ക് റാസ.രാത്രി 8.45-ന്‌ ബായുടെ നാമത്തിലുള്ള കഞ്ഞിനേര്‍ച്ച.
പ്രധാന പെരുന്നാള്‍ ദിവസമായ ശനിയാഴ്‌ച രാവിലെ 8-ന്‌ തോമസ്‌ മാര്‍ അലക്‌സന്ത്രയോസ്‌ മെത്രപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.തുടര്‍ന്ന്‌ ജില്ലാ,ബ്ലോക്ക്‌,പഞ്ചായത്ത്‌ ജനപ്രതിനിധികള്‍ക്കുള്ള അനുമോദനം,സണ്‍ഡേസ്‌കൂള്‍ പ്രതിഭകള്‍ക്ക്‌ അവാര്‍ഡ്‌ വിതരണം എന്നിവ നടക്കും.പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ വികാരിമാരായ ഫാ ജോര്‍ജ്‌ എം. കരിപ്പാല്‍,ഫാ സ്വേബി മാത്യു മൂലയില്‍,പള്ളി ട്രസ്‌റ്റി പി.വി. വര്‍ഗീസ്‌ പൈങ്ങോട്ട്‌,സെക്രട്ടറി ജേക്കബ്‌ ഇട്ടി തറയില്‍, ചാപ്പല്‍ ട്രസ്‌റ്റി ഡോ. ജോര്‍ജ്‌ തോമസ്‌ മുറിയാങ്കല്‍,സെക്രട്ടറി കെ. സി.മത്തായി കറ്റുവെട്ടിക്കല്‍ ,ജനറല്‍ കണ്‍വീനര്‍ കെ. എം.മാത്തന്‍ കുറ്റിപ്പാലയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Ads by Google
Advertisement
Thursday 19 Feb 2026 01.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW