-->
കോട്ടയം: രാജ്യാന്തര ചലചിത്ര മേളയ്‌ക്കു നാളെ തുടക്കം. 26 വരെ അനശ്വര തീയറ്ററില്‍ സംസ്‌ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് മേള നടത്തുന്നത്.
കാന്‍, വെനീസ് അടക്കം വിവിധ ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യന്‍ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞു നില്‍ക്കുന്ന മേളയില്‍ 35 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കോട്ടയത്തിന്റെ സിനിമ പൈത്യകം രേഖപ്പെടുത്തുന്ന എഴ് ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട് എന്നതും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. നാളെ വൈകിട്ട് 4.45ന് അനശ്വര തീയറ്ററില്‍ മന്ത്രി വി.എന്‍. വാസവന്‍ മേള ഉദ്‌ഘാടനം ചെയ്യും.
സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍ മുഖ്യാതിഥി ആയിരിക്കും. രാവിലെ 9.30ന് എഴുത്തുകാരന്‍ എസ്. ഹരീഷ് എന്‍.എഫ്.ഡി.സി പാക്കേജ് ഉദ്‌ഘാടനം ചെയ്യും. 78-ാം കാന്‍ ചലചിത്രമേളയില്‍ ജൂറി പ്രൈസ് നേടിയ സിററ്റ് ആണ് ഉദ്‌ഘാടന ചിത്രം.
ദേശീയ അവാര്‍ഡ് നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള പത്തോളം സിനിമകളായ മറാത്തി ചിത്രങ്ങളായ നാല്‍ട്ടു. ജിപ്‌സി, ശ്യാംജി ആയി, ആത്മപാംലെറ്റ്, തെലുങ്ക് ചിത്രങ്ങളായ ബെല്‍ഗാം, ഗാന്ധി താത്ത ചേട്ടു. ടായ്‌ഫാക്ക് ഭാഷയിലുള്ള പായിതാങ്, മലയാള ചിത്രം ഉള്ളൊഴുക്ക്, ഗാര ഭാഷയിലുള്ള രാപ്‌ചര്‍, ഹിന്ദി സിനിമ കത്താള്‍ എന്നിവയും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
ആദ്യമാണ് ദേശീയ അവാര്‍ഡ് ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഓസ്‌കറില്‍ മത്സരിക്കുന്ന ചിത്രങ്ങള്‍, ഐഎഫ്‌എഫ്‌കെയില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍, 2025ല്‍ ദേശീയ അവാര്‍ഡ് നേടിയ ചിത്രങ്ങള്‍, ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍, പുതിയ മലയാള സിനിമകളടക്കം ഏഴ് ദിവസത്തെ മേളയില്‍ പ്രദര്‍ശനത്തിന് ഉണ്ടാകും. എല്ലാ ദിവസവും വൈകിട്ട് 4.45ന് ഓപ്പണ്‍ ഫോറം നടക്കും.
പ്രമുഖരും പ്രശസ്‌തരുമായ സംവിധായകര്‍, എഴുത്തുകാര്‍, തിരക്കഥാകൃത്തുക്കള്‍, നിരൂപകര്‍ അടക്കമുള്ളവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.
21ന് പ്രശസ്‌ത സംവിധായകന്‍ അരവിന്ദന്റെ ഓമര്‍മ്മകള്‍ക്ക് ആദരം നല്‍കി ഓപ്പണ്‍ ഫോറം നടക്കും. 22ന് എഐ ഓവര്‍ റൂലിംഗ് ഇന്‍ സിനിമ - ഇന്‍ട്രാക്ഷന്‍, 23ന് എവിജിസിയെക്കുറിച്ചുള്ള - ഇന്‍ട്രാക്ഷന്‍, 24ന് ഫിലിം ഹെറിറ്റേജ് ഓഫ് കോട്ടയം - ഇന്‍ട്രാക്ഷന്‍, 25ന് ചലചിത്രമേളകള്‍ ചലചിത്ര സംസ്‌കാരം രൂപപ്പെടുത്തല്‍ എന്ന വിഷയത്തില്‍ ചര്‍ച്ച എന്നിവയും നടത്തപ്പെടും. 26ന് വൈകുന്നേരം 4.45ന് സമാപന സമ്മേമ്മളനം നടക്കും.
മുതിര്‍ന്നവര്‍ക്ക് 700 രൂപയും വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്ക് 500 രൂപ യുമാണ് ഡെലിഗേറ്റ് ഫീസ്. കോട്ടയം അനശ്വര തീയറ്ററിലും ഫെസ്‌റ്റുവല്‍ ഓഫീസ് പകല്‍ വീട് നിന്നും ലഭിക്കും.