Wednesday, March 11, 2026 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.02 PM

ഓട്ടോഡ്രൈവര്‍ക്ക്‌ തോന്നിയ സംശയം; കുടുങ്ങിയത്‌ മോഷണക്കേസുകളിലെ പ്രതി

കോട്ടയം: യാത്രയ്‌ക്കിടെ ഓട്ടോറിക്ഷയുടെ പിന്നിലേയ്‌ക്ക് പഴ്‌സ് വലിച്ചെറിയുന്നത്‌ കണ്ട്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ തോന്നിയ സംശയത്തില്‍ കുടുങ്ങിയത്‌ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്‌നാട്‌ സ്വദേശിനി. താഴത്തങ്ങാടി അറുത്തൂട്ടിയിലാണ്‌ ഓട്ടോ ഡ്രൈവര്‍മാരുടെ ജാഗ്രതയില്‍ മോഷണക്കേസ്‌ പ്രതിയായ തമിഴ്‌നാട്‌ സ്വദേശിനി കുടുങ്ങിയത്‌.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്ന്‌ ബസില്‍ അറുത്തൂട്ടി ഭാഗത്ത്‌ ഇറങ്ങിയ യുവതി ഓട്ടോറിക്ഷയില്‍ കയറി. തുടര്‍ന്ന്‌ ഓട്ടോ നീങ്ങി തുടങ്ങിയപ്പോള്‍ ഇവര്‍ കൈയിലുണ്ടായിരുന്ന പഴ്‌സ് ഓട്ടോറിക്ഷയ്‌ക്ക് പിന്നിലേയ്‌ക്ക് ഇടുകയായിരുന്നു. കണ്ണാടിയിലൂടെ ഇതുകണ്ട്‌ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ സ്‌റ്റാന്‍ഡിലേയ്‌ക്ക് വണ്ടി എത്തിച്ചു.
തുടര്‍ന്ന്‌ സഹ ഓട്ടോ ഡ്രൈവര്‍മാരെ വിവരം അറിയിച്ചു. ഇവര്‍ ജില്ലാ പോലീസിന്റെ സ്‌പൈഡര്‍ പെട്രോളിങ്‌ സംഘത്തെയും പിങ്ക്‌ പോലീസിനെയും വിവരം അറിയിച്ചു. ഇവര്‍ സ്‌ഥലത്ത്‌ എത്തിയ ശേഷം നടത്തിയ പരിശോധനയില്‍യുവതിയുടെ കൈയില്‍ നിന്നും കൂടുതല്‍ പഴ്‌സുകള്‍ കണ്ടെത്തി.
ബസില്‍നിന്നു കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയില്‍ നിന്നു മോഷ്‌ടിച്ച പഴ്‌സും ഇതിനൊപ്പമുണ്ടായിരുന്നു. പഴ്‌സുമായി പിടിയിലായ തമിഴ്‌നാട്‌ സ്വദേശിയായ യുവതിയ്‌ക്കെതിരേ കോട്ടയം വെസ്‌റ്റ് പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.
ഇവരുടെ കയ്യിലുള്ള പഴ്‌സുകള്‍ പരിശോധിച്ചശേഷം ഇത്‌ ആരുടേതാണെന്ന്‌ കണ്ടെത്തുമെന്നും കൂടുതല്‍ കേസ്‌ ആവശ്യമെങ്കില്‍ രജിസ്‌റ്റര്‍ ചെയ്യുമെന്നും വെസ്‌റ്റ് പോലീസ്‌ അറിയിച്ചു.

Ads by Google
Advertisement
Thursday 19 Feb 2026 01.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW