-->
കോട്ടയം: പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു സ്‌കൂളു പോലും പൂട്ടാത്ത ഏക സംസ്‌ഥാനമാണ് കേരളമെന്നു കെ. രാധാകൃഷ്‌ണന്‍ എം.പി.എം. ജി. സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാനത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കുവാന്‍ അവസരമുണ്ടാക്കുകയും സ്‌കൂളുകള്‍ ഹൈടെക്ക് ആക്കുകയും ചെയ്‌തതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാന്‍ ബില്‍ പിന്‍വലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍ വിവിധ സംഘടനാ ഭാരവാഹികളായ, എം.എ അജിത്‌കുമാര്‍, ഡോ. വില്‍സണ്‍ സി തോമസ്, ഡോ.സന്തോഷ് ടി വര്‍ഗീസ്, ഹരിലാല്‍, ഡോ.എം.കെ. ബിജു,കെ മോഹനചന്ദ്രന്‍, എം.എസ്. മിഥുന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജോസഫ് എബ്രഹാമിനെ പ്രസിഡന്റായും എം.എസ് സുരേഷിനെ ജനറല്‍ സെക്രട്ടറിയായും, എം.സിജു ജോസിനെ ട്രഷററായും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി ജിതിന്‍ സച്ചിദാനന്ദന്‍, എം. രാകേഷ്, എ. സ്വപ്‌ന, വി.വിജയലക്ഷ്‌മി, എസ്. അഷറഫ് എന്നിവരെയും വൈസ് പ്രസിഡന്റുമാരായി എസ്. അനൂപ്, പി. സുകന്യ ,എ. അമല്‍ ദേവ്, ജെ.ജോസ് സിംന ദാസ് എന്നിവരെയും തെരഞ്ഞെടുത്തു.