Thursday, March 12, 2026 Last Updated 52 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 12.59 PM

ആകാശത്തോളം കാഴ്‌ചയൊരുക്കി ആനപ്പാറ എന്ന സ്വര്‍ഗഗ്രാമം

uploads/news/2026/02/826223/3.jpg

തൊടുപുഴ: കാര്‍ഷിക ഗ്രാമമായ ഏഴല്ലൂരില്‍ ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളുള്ള ഒരു സ്വര്‍ഗം കൂടിയുണ്ട്‌. ആനപ്പാറ എന്ന സ്വര്‍ഗം. 360 ഡിഗ്രി വ്യൂവില്‍ മഞ്ഞില്‍ കുളിച്ച്‌ കോടമഞ്ഞിന്റെ അകമ്പടിയോടുകൂടി സൂര്യോദയം കാണാനുള്ള അപൂര്‍വ കാഴ്‌ചയാണ്‌ ആനപ്പാറയെന്ന സുന്ദരി നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്‌.
കോട്ടപ്പാറ പൊലെ രാത്രി മഴ ലഭിച്ചാല്‍ പുലര്‍കാലം ഇവിടെ കോടമഞ്ഞാല്‍ നിറയും. പുലര്‍ച്ചെ എത്തിയാല്‍ മാത്രമേ ഈ മനോഹരദൃശ്യം സാധ്യമാകൂ.. ഇവിടെ പാറക്കെട്ടിന്‌ മുകളില്‍ ടെന്റടിക്കാനും സൗകര്യമുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും അടിസ്‌ഥാന വികസനം എത്താത്തതുമൂലം ആനപ്പാറ എന്ന സ്വര്‍ഗം പുറംലോകത്തിന്‌ അന്യമാണ്‌. സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും അവിടെ എത്തിച്ചേരുന്നത്‌ ദുര്‍ഘടമാണ്‌. ഇതിനൊരു പരിഹാരം സര്‍ക്കാര്‍ കാണണമെന്ന്‌ ഏഴല്ലൂര്‍ പള്ളി വികാരി ഫാ. ജോര്‍ജ്‌ പുല്ലന്‍ പറയുന്നു. സാധാരണക്കാരായ കര്‍ഷകരാണ്‌ ഏഴല്ലൂരിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ല്‌.
മറ്റിടങ്ങളില്‍ കൃഷി ചെയ്യുന്നത്‌ കുറവായ കാലത്ത്‌ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന ഒരിടം കൂടിയാണ്‌ ഈ സ്‌ഥലം. തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയില്‍നിന്നും വളരെ കുറഞ്ഞ ദൂരത്തില്‍ എത്താവുന്ന ഇടമായതും ടൂറിസത്തിന്‌ അനുകൂലമാണ്‌. ഒരു വ്യൂ പോയിന്റ്‌ വളര്‍ന്നുവരുന്നതിന്‌ ഒപ്പം ഫാം ടൂ റിസം, ഫാം സേ്‌റ്റ പോലുള്ള സൗകര്യങ്ങളും ഒരുക്കുവാന്‍ കര്‍ഷകര്‍ തയ്യാറാണ്‌.
അകലെനിന്ന്‌ നോക്കിയാല്‍ ആന നില്‍ക്കുന്നപോലെ തോന്നുന്ന പാറകളാണ്‌ ആനപ്പാറ എന്ന പേരിന്‌ കാരണം. അതിനുള്ളില്‍ പ്രാദേശികമായി കടുവ അള്ള്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഗുഹയുമുണ്ട്‌.
ഇവ കൃത്യമായി സംരക്ഷിച്ചാല്‍ പ്രാദേശി കമായി നിരവധിയാളുകള്‍ക്ക്‌ വരുമാനം ഉണ്ടാക്കുവാന്‍ കഴിയും. ചുറ്റും മനോഹരമായ കാഴ്‌ചകളാണ്‌ ആനപ്പാറയില്‍ നിന്ന്‌ കാണാവുന്നത്‌. മണിയന്ത്രം മലയും കോടിക്കുളം, വണ്ണപ്പുറം , പൈങ്ങോട്ടൂര്‍, കലൂര്‍ ഭാഗങ്ങളുടെ ദൂരകാഴ്‌ചകളും ഇവിടെ നിന്ന്‌ ദൃശ്യമാണ്‌.
പ്രാദേശിക ഭരണകൂടം ശ്രമിച്ചാല്‍ കൂടുതല്‍ വികസനെ എത്തിക്കുവാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. നയന മനോഹരമായ കാഴ്‌ചകള്‍ നല്‍കുന്നതിന്‌ ഒപ്പം അഡ്വഞ്ചര്‍ ടൂറിസത്തിനും സാഹചര്യമുള്ളയിടമാണ്‌. ആനപ്പാറനിന്നും സമീപ പ്രദേശമായ വെള്ളാരം കുന്നിലേക്ക്‌ റോപ്‌ വേ ഉണ്ടാക്കാം. അത്‌ മനോഹരമായ കാഴ്‌ചയും സമ്മാനിക്കും. ഇത്രയും സാധ്യതകളുള്ള ആനപ്പാറ വികസിപ്പിക്കുവാന്‍ ഭരണകൂടം ഇടപെടല്‍ നടത്തണമെന്നാണ്‌ നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്‌. സഞ്ചാരികള്‍ക്ക്‌ നവ്യാനുഭവം നല്‍കുവാന്‍ കഴിയുന്ന ആനപ്പാറയെന്ന സ്വര്‍ഗം മനോഹരമാക്കുവാന്‍ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങണം.

Ads by Google
Advertisement
Thursday 19 Feb 2026 12.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW