-->
അടിമാലി: കൊമ്പൊടിഞ്ഞാലില്‍ കത്തിയമര്‍ന്ന വീടിനുള്ളില്‍ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ വൈകുന്നതാണ് അന്വേഷണം നീളാന്‍ കാരണമെന്ന നിലപാടിലാണ് പോലീസ്. സംഭവം നടക്കുന്ന ഘട്ടത്തില്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ടി.കെ വിഷ്‌ണുപ്രസാദിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈ.എസ്.പി: ജിന്‍സന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വ്യാപകമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി ശോഭയുടെത് അടക്കം മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ചാറ്റിങ്ങും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്‌ജതമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സമീപത്തെ വീടുകളിലേക്ക് വ്യാപിച്ചത്. പ്രദേശവാസിക്കു സംഭവത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിനാണു സംഘം തുടക്കമിട്ടിരുന്നു.
വിവിധ ആളുകളില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, സംഭവസ്‌ഥലത്ത് നിന്നും കണ്ടെത്തിയ അവശിഷ്‌ടങ്ങള്‍ ഇവയെല്ലാം വിവിധ സ്‌ഥലങ്ങളില്‍ രാസ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. തിരുവനന്തപുരം, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളിലെ വിവിധ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കാണ് ഇവ കൈമാറിയിട്ടുള്ളത്. കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്‌തതാണോ എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു വരികയായിരുന്നു. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ടതാണോ എന്ന് സംശയവും നിലനിന്നിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് വൈകിട്ട് മാത്രമാണ് അപകടകാര്യം പുറത്തറിയുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ ഉണ്ടായിരുന്ന തടികളും മച്ചും ഓടുമടക്കം താഴെ വീണ് കത്തിയമര്‍ന്നിരുന്നു. വോട്ടു നിലവിളക്കിന്റെ ഓട് അടക്കം ഉരുകി കട്ടയായ നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം നടന്ന് പിറ്റേന്നുതന്നെ അന്നത്തെ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംഭവത്തില്‍ ദുരുഹതയുള്ളതായി ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. പോലീസിന് രേഖാമൂലം ഇതു സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. കൊന്നത്തടിയില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിരുന്നു.
നിലവില്‍ റീജിയണല്‍ ഫോറന്‍സിക് ലാബുകളില്‍ നിന്നുമടക്കം പരിശോനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകുന്നതില്‍ ദുരുപതി ഉണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.
ഇടുക്കി ഡിവൈ.എസ്.പി: ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും അദ്ദേഹം സ്‌ഥലം മാറിപ്പോയി. പിന്നീട് ഡിവൈ.എസ്.പിയായി വന്ന രാജന്‍ കെ അരമന കഴിഞ്ഞദിവസം സ്‌ഥലം മാറി പോയിരുന്നു. നിലവില്‍ സിബി ടോം പുതിയ ഡിവൈ.എസ്.പിയായി ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്‌ഥരുടെ അടിക്കടി ഉണ്ടാകുന്ന സ്‌ഥലംമാറ്റവും അന്വേഷണത്തെ സാരമായി ബാധിക്കും.