Monday, March 16, 2026 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 12.59 PM

പകര്‍ച്ചവ്യാധി ഭീതിയില്‍ ഹൈറേഞ്ച്‌

uploads/news/2026/02/826220/4.jpg

കട്ടപ്പന: കാലാവസ്‌ഥയിലുണ്ടായ മാറ്റത്തിനു പിന്നാലെ ഹൈറേഞ്ച്‌ മേഖലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പനിയും ചുമയും ജലദോഷവും അടക്കമുള്ള രോഗങ്ങള്‍ വ്യാപകമാകുന്നുണ്ട്‌.
നിത്യേന നിരവധി പേരാണ്‌ രോഗങ്ങള്‍ക്ക്‌ ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്‌. ജനുവരി മാസം പകുതി മുതല്‍ പകല്‍സമയങ്ങളില്‍ രൂക്ഷമായ ചൂടും രാത്രിയില്‍ തണുപ്പുമാണ്‌ ഹൈറേഞ്ച്‌ മേഖലയില്‍ അനുഭവപ്പെടുന്നത്‌.
പകലത്തെ വരണ്ട കാലാവസ്‌ഥയാണ്‌ രോഗവ്യാപനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടു ന്നത്‌. വെയില്‍ കനത്തതോടെ ജലസ്രോതസുകള്‍ വറ്റിത്തുടങ്ങിയിട്ടുമുണ്ട്‌. ഇത്‌ രോഗങ്ങള്‍ പടരുന്നതിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നീരൊഴുക്ക്‌ കുറഞ്ഞതോടെ ചെറുതോടുകള്‍ പലതും കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറിയിട്ടുണ്ട്‌. രണ്ടാഴ്‌ച്ചയോളം നീണ്ടു നില്‍ക്കുന്ന പനിയാണ്‌ ഇപ്പോള്‍ പലര്‍ക്കും പിടിപെട്ടിട്ടിള്ളത്‌. കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ രോഗം സുഖപ്പെടില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ മുന്നറിപ്പ്‌ നല്‍കുന്നു. പനിക്കൊപ്പം ശരീര വേദന, ക്ഷീണം, തളര്‍ച്ച എന്നിവയും അനുഭവപ്പെടുന്നുണ്ട്‌. കൊച്ചുകുട്ടികള്‍ തുടങ്ങി പ്രായമായവരില്‍ വരെ രോഗം വ്യാപിക്കുന്നുണ്ട്‌.
ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ നിരവധി തൊഴിലാളികളിലും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നുണ്ട്‌. ഇതോടെ തോട്ടം മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ മുതല്‍ ഒ.പിയില്‍ വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. പലയിടത്തും മതിയായ ഡോക്‌ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികളെ നിയന്ത്രിക്കാനും സാധിക്കുന്നില്ല. സ്വകാര്യ ആശുപത്രികളുടെ കുറവും ഹൈറേഞ്ച്‌ മേഖലയില്‍ ആതുര സേവന രംഗത്ത്‌ തിരിച്ചടിയാണ്‌. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത്‌ തോട്ടംമേഖലയിലെ തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്‌. രോഗങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 19 Feb 2026 12.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW